അമേരിക്കയിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി വീണ്ടുമൊരു ‘ഐസ്എസ്’ വധു രംഗത്ത്

isis-bride
SHARE

അമേരിക്കയിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി വീണ്ടുമൊരു ഐസ്ഐഎസ് വധു രംഗത്ത്. ഹുദാ മുത്താന എന്ന ഇരുപത്തിനാലു വയസുകാരിയാണ് വീണ്ടും അമേരിക്കയിലേക്ക് വരണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

പത്തൊമ്പതാമത്തെ വയസിലാണ് മുത്താന സിറിയയിലേക്ക് ഒളിച്ചോടുന്നത്. കോളജ് ആവശ്യത്തിനെന്നു പറഞ്ഞ് വാങ്ങിയ പണം കൊണ്ട് കൊണ്ട് തുർക്കി വരെ എത്തി. അവിടെ നിന്നും സിറിയയിലേക്ക് അതിർത്തി വഴി കടന്നു. സിറിയയിൽ എത്തിയ ശേഷം വീട്ടിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. 

ഇരുപത്തിനാല് വയസിനുള്ളിൽ മൂന്ന് ഐഎസ്ഐസുകാരെ വിവാഹം കഴിച്ചു. അതിൽ ആരും തന്നെ ജീവിച്ചിരിപ്പില്ല. എല്ലാവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർ ഒരു വയസുള്ള മകനുണ്ട്.

ഓൺലൈൻ വഴിയാണ് മുത്താന ഐസ്ഐഎസിലേക്ക് ആകൃഷ്ഠയാകുന്നത്. യുഎസിലേക്ക് തിരികെ പ്രവേശിപ്പിച്ചാൽ നല്ല പൗരയായി തുടരാമെന്നാണ് മുത്താന പറയുന്നത്.

എന്നാൽ ട്രംപ് ഇത് അംഗീകരിച്ചിട്ടില്ല. മുത്താനയ്ക്കോ മകനോ അമേരിക്കൻ പൗരത്വം തിരികെ നൽകില്ലെന്ന് ട്രംപ് അറിയിച്ചു. ഷമീന എന്ന യുവതിയും ഇതേ ആവശ്യവുമായി എത്തിയിരുന്നു അതും അംഗീകരിച്ചിട്ടില്ല.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.