ഡോണള്‍ഡ് ട്രംപിന് ക്ലീന്‍ ചിറ്റ് നല്‍കി മുള്ളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്

trump
SHARE

ഡോണള്‍ഡ് ട്രംപിന് ക്ലീന്‍ ചിറ്റ് നല്‍കി മുള്ളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതില്‍ തെളിവില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ട്രംപിനെതിരെ തുടര്‍ നടപടികള്‍ക്കു ശുപാര്‍ശയില്ല. ട്രംപ് പൂര്‍ണമായും കുറ്റ വിമുക്തനായെന്ന് വൈറ്റ് ഹൗസ്

സ്പെഷൽ കൗൺസൽ റോബർട് മുള്ളര്‍ സമര്‍പ്പിച്ച വിപുലമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങളാണ്  അറ്റോര്‍ണി ജനറല്‍ യു.എസ് കോണ്‍ഗ്രസ് മുന്‍പാകെ സമര്‍പ്പിച്ചത്. ഇതിലാണ് ട്രംപിന് ആശ്വാസമാകുന്ന പരാമര്‍ശങ്ങള്‍. 2016ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റഷ്യയുമായി രഹസ്യനീക്കങ്ങള്‍ നടത്തിയതിന് തെളിവില്ല. ട്രംപും അനിയായികളും നീതി ന്യായ വ്യവസ്ഥയ്ക്ക് തടസം നില്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായും തെളിവില്ല.ഈ സാഹചര്യത്തില്‍ എഫ്.ബി.ഐ ചോദ്യം ചെയ്യലടക്കമുള്ള തുടര്‍ നടപടികള്‍ക്ക് ട്രംപ് വിധേയനാകേണ്ടതില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു..

മുള്ളറിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വെളിപ്പെടുപത്തലുകള്‍ ട്രപിന് ആശ്വാസമാണ്. വഞ്ചനയുമില്ല, തടസം നില്‍ക്കലുമില്ല,..താന്‍ പൂര്‍ണമായും കുറ്റ വിമുകതനായിരിക്കുന്നു. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.  റഷ്യ ബന്ധം സംബന്ധിച്ച് അന്വഷണം കൃത്യമായ വേട്ടയാടലാണെന്ന് ട്രംപ് പലതവണ ആരോപിച്ചിരുന്നു. എന്തായാലും റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കണ്ടശേഷം പ്രതികരിക്കാം എന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.

MORE IN WORLD
SHOW MORE