ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു; സഹായം തേടി ലക്ഷങ്ങൾ

south-africa
SHARE

തെക്കന്‍ ആഫ്രിക്കയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കവിഞ്ഞു. 26 ലക്ഷത്തിലധികം ജനങ്ങളെയാണ് ചുഴലിക്കാറ്റും പേമാരിയും ബാധിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

സര്‍വം വിഴുങ്ങി ആഞ്ഞടിച്ച് പോയ ഇദായ് ചുഴലിക്കാറ്റില് വിറങ്ങലിച്ചുനില്ക്കുകയാണ് തെക്കന് ആഫ്രിക്ക. ദുരിതാശ്വാസക്യാംപുകളില് എല്ലാം നഷ്ടപ്പെട്ട് കഴിയുന്നത് ലക്ഷങ്ങളാണ്.  അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ക്യാംപുകളില്‍ പകര്‍ച്ചാരോഗ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്്. 

ഇന്ത്യയും അമേരിക്കയും ഉള്പ്പെടെയുള്ള രാജ്യങ്ങള് സഹായമെത്തിക്കുന്നുണ്ടെങ്കിലും ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുന്നവര് ഏറെ. രണ്ട് ലക്ഷത്തിലേറെ പേര്ക്ക് മൂന്നുമാസത്തെ ഭക്ഷണം ഇനിയും ആവശ്യമുണ്ടെന്നാണ് യുഎന് അറിയിച്ചിരിക്കുന്നത്.  മൊസാംബിക്കിലും സിംബാവ്വെയിലും മലായിലുമാണ് ഇദായ് ദുരിതം വിതച്ചത്. സ്ഥിതി അതീവഗുരുതരമാണെന്നും  പൂര്ണമായും ഒറ്റപ്പെട്ട സ്ഥലങ്ങഴില് ഇനിയും ദുരിതാശ്വാസപ്രവര്ത്തനം ആരംഭിക്കാന് സാധിച്ചിട്ടില്ലെന്നും മൊസാംബിക്ക് ഭരണകൂടം അറിയിച്ചു . ഇന്ത്യന് നാവികസേനയും രക്ഷാപ്രവര്ത്തനത്തില് പങ്കെടുക്കുന്നുണ്ട്. 

MORE IN WORLD
SHOW MORE