ഒരു വീട്ടിൽ 45 വിഷപ്പാമ്പുകൾ; ലോകത്തെ അമ്പരപ്പിച്ച വിഡിയോ

snake34
SHARE

ഒരു വീട്ടിൽ 45 വിഷപ്പാമ്പുകൾ. ടെക്സസിലാണ് സംഭവം. ൃടെലിവിഷൻ കേബിളിൽ ഉണ്ടായ പ്രശ്നം നോക്കാൻ പോയപ്പോഴാണ് വീടിന്റെ ഒരു വശത്ത് ഏതാനും പാമ്പുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയും വിദഗ്ദർ എത്തി പാമ്പുകളെ പിടികൂടുകയുമായിരുന്നു. 45 ഉഗ്രയിനം വിഷപാമ്പുകളെയാണ് പിടികൂടിയത്. അതീവശ്രദ്ധയോടെ നടത്തിയ സംഭവത്തിന്റെ വിഡിയോയും സംഘം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 

18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടത്. മാർച്ച് 18ന് ബിഗ് കൺട്രി സ്നേക്ക് റിമൂവൽ എന്ന കമ്പനി പുറത്തുവിട്ട വിഡിയോ ഇതിനോടകം 15 ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. എത്രത്തോളം നിർണായകമായിരുന്നു പാമ്പുകളെ പിടികൂടുന്ന കാര്യമെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. 

നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പാമ്പുകൾ ഉണ്ടാകുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആ വീട്ടുകാരുടെ വീടും പരിസരവും വൃത്തിയുള്ളതായിരുന്നു. ഒരിക്കലും അവിടെ ഇത്തരത്തിൽ പാമ്പുകൾ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ, അത് സംഭവിച്ചു. കൂടുതൽ കരുതലോടെ വീടും പരിസരവും സൂക്ഷിക്കുക എന്നതാണ് ഇതിന്റെ പരിഹാരം. 

അഞ്ചര അടി നീളമുള്ള പാമ്പുകളെ വരെ ഈ വീട്ടിൽ നിന്നും പിടികൂടിയെന്ന് കമ്പനി ഉടമ നതാൻ ഹോക്കിങ്സ് പറഞ്ഞു. പുറത്തുവിട്ട വിഡിയോയിൽ പാമ്പുകൾ എങ്ങനെയാണ് ഒളിച്ചിരിക്കുന്നത് മറ്റുള്ളവർക്കും കണ്ടുമനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 . ടെലിവിഷൻ കേബിളിൽ ഉണ്ടായ പ്രശ്നം നോക്കാൻ പോയപ്പോഴാണ് വീടിന്റെ ഒരു വശത്ത് ഏതാനും പാമ്പുകൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയും വിദഗ്ദർ എത്തി പാമ്പുകളെ പിടികൂടുകയുമായിരുന്നു. 45 ഉഗ്രയിനം വിഷപാമ്പുകളെയാണ് പിടികൂടിയത്. അതീവശ്രദ്ധയോടെ നടത്തിയ സംഭവത്തിന്റെ വിഡിയോയും സംഘം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 

18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടത്. മാർച്ച് 18ന് ബിഗ് കൺട്രി സ്നേക്ക് റിമൂവൽ എന്ന കമ്പനി പുറത്തുവിട്ട വിഡിയോ ഇതിനോടകം 15 ലക്ഷത്തിൽ അധികം ആളുകൾ കണ്ടുകഴിഞ്ഞു. എത്രത്തോളം നിർണായകമായിരുന്നു പാമ്പുകളെ പിടികൂടുന്ന കാര്യമെന്ന് വിഡിയോയിൽ നിന്നും വ്യക്തമാകും. 

നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഇത്തരത്തിൽ പാമ്പുകൾ ഉണ്ടാകുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആ വീട്ടുകാരുടെ വീടും പരിസരവും വൃത്തിയുള്ളതായിരുന്നു. ഒരിക്കലും അവിടെ ഇത്തരത്തിൽ പാമ്പുകൾ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. പക്ഷേ, അത് സംഭവിച്ചു. കൂടുതൽ കരുതലോടെ വീടും പരിസരവും സൂക്ഷിക്കുക എന്നതാണ് ഇതിന്റെ പരിഹാരം. 

അഞ്ചര അടി നീളമുള്ള പാമ്പുകളെ വരെ ഈ വീട്ടിൽ നിന്നും പിടികൂടിയെന്ന് കമ്പനി ഉടമ നതാൻ ഹോക്കിങ്സ് പറഞ്ഞു. പുറത്തുവിട്ട വിഡിയോയിൽ പാമ്പുകൾ എങ്ങനെയാണ് ഒളിച്ചിരിക്കുന്നത് മറ്റുള്ളവർക്കും കണ്ടുമനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.