ചൊവ്വയിൽ ആദ്യം കാലുകുത്തുക ഒരു സ്ത്രീ; വെളിപ്പെടുത്തി നാസ; നിർണായകം

mars-nasa-21-03
SHARE

ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യയാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ചൊവ്വയിൽ ആദ്യം കാലുകുത്തുക ഒരു സ്ത്രീയായിരിക്കുമെന്ന് നാസ പറയുന്നു. അതാരായിരിക്കും എന്നതുസംബന്ധിച്ച് വ്യക്തതയില്ല. 

റേഡിയോ അഭിമുഖത്തിനിടെ നാസ അഡ്മിനിസ്ട്രേറ്ററും രാഷ്ട്രീയനേതാവുമായ ജിം ബ്രൈഡൻസ്റ്റൈനാണ് ചൊവ്വയിലെ മനുഷ്യ കുടിയേറ്റ പദ്ധതിയെക്കുറിച്ച് സുപ്രധാനമായ വിവരം പങ്കുവെച്ചത്. 'ചന്ദ്രനിൽ ഇനി പോകുക ഒരു വനിതയായിരിക്കും. ചൊവ്വയിൽ എത്താൻ ഏറ്റവും സാധ്യതയുള്ളതും സ്ത്രീകൾക്കാണ്'- ബ്രൈഡൻസ്റ്റൈനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

വനിതാ ബഹിരാകാശ യാത്രികർ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ഈ മാസ അവസാനം നടക്കുമെന്ന് നാസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ യാത്രികരായ അന്ന മക്‌ലെയ്നും ക്രീസ്റ്റീന കോചുമായിരിക്കും ഈ ചരിത്രദൗത്യത്തിൽ പങ്കാളികളാകുക. 

ടെസ്‌ല മേധാവി എലോൺ മസ്കിന്റെ സ്പേസ് എക്സും ചൊവ്വാ ദൗത്യം യാഥാർഥ്യാമാക്കാനുള്ള അവസാന ഘട്ട പരീക്ഷണങ്ങളിലാണ്. ചൊവ്വയിൽ മനുഷ്യന്റെ കുടിയേറ്റമാണ് മസ്കിന്റെയും സ്പേസ് എക്സിന്റെയും പ്രഖ്യാപിത സ്വപ്നപദ്ധതികളിലൊന്ന്. 

MORE IN KERALA
SHOW MORE