കടലിനോട് ചേർന്ന് നിന്ന് യുവതിയുടെ ഫോട്ടോഷൂട്ട്; കലിതുള്ളി ശക്തമായ തിര; വിഡിയോ

lady-video-sea
SHARE

സാഹസിക സെൽഫികളും ഫോട്ടോകളും സോഷ്യൽ ലോകത്ത് പലപ്പോഴും വൈറലാകാറുണ്ട്. ഇതിന്റെ ചുവട് പിടിച്ച് ഇത്തരത്തിൽ ഫോട്ടോ എടുക്കാൻ ഏത് അപകടത്തിലേക്കും എടുത്ത് ചാടൻ ചിലർ മടികാട്ടാറില്ല. ഇപ്പോഴിതാ ബാലിയിൽ നിന്നുള്ള അത്തരത്തിലൊരു ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കടലിനോട് ചേർന്ന് കിഴുക്കാംതൂക്കായ പാറയുടെ തുഞ്ചത്തു നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യുകയാണ് ഒരു യുവതി.

ഇന്തൊനീഷ്യയിലെ ബാലിയിലുള്ള നുസ ലെംബോൻഗൻ ദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡെവിൾസ് ടിയറിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്കാണ് അപകടത്തിൽപ്പെട്ടത്. കൈകൾ വിടർത്തി, പുഞ്ചിരിച്ച് പോസ് ചെയ്ത യുവതിയെ വൻ തിരമാല അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.  തിരയിൽപ്പെട്ടെങ്കിലും നിസാര പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു. പരുക്കേറ്റ യുവതിയുടെ ദൃശ്യങ്ങളും മറ്റൊരു വിഡിയോയിൽ കാണുന്നുണ്ട്. യുവതിയെ ഒരാൾ എടുത്തുകൊണ്ട് വന്ന് വൈദ്യശുശ്രൂഷ നല്‍കുന്നതും ദൃശ്യങ്ങളിൽ കാണാം.

MORE IN WORLD
SHOW MORE