ബാങ്ക് ബാലന്‍സ് വട്ടപ്പൂജ്യം; പണം തിരികെ നല്‍കി ആ കള്ളന്‍; വൈറല്‍ വിഡിയോ

bank-thief-cctv
SHARE

‘ഹോ എത്ര മനുഷ്യത്വമുള്ള സത്യസന്ധനായ കള്ളൻ’. സൈബർ ലോകം ഇൗ കള്ളനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അത്രത്തോളം ചിരിയും നൻമയും പകർന്ന് മാതൃക തീർത്ത ഇൗ മോഷ്ടാവിനെ ഹീറോ പരിവേഷം നൽകിയാണ് കൊണ്ടാടുന്നത്. തെക്കൻ ചൈനയിലെ ഹെയ്‌വാനിൽ നടന്ന മോഷണശ്രമമാണ് ഇപ്പോൾ വൈറലാകുന്നത്.

ഐസിബിസി ബാങ്കിന്റെ എടിഎമ്മിനുള്ളിൽ നിന്നു പണമെടുക്കുകയായിരുന്നു ലീ എന്ന യുവതി. യുവതിയുടെ പിന്നാലെ എടിഎമ്മിനുള്ളിൽ അതിക്രമിച്ചു കയറിയ കള്ളൻ യുവതിയുടെ കയ്യിലുണ്ടായിരുന്ന 2500 യുവാൻ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. ഇതിനുശേഷം അക്കൗണ്ടിൽ ബാക്കിയുള്ള പണവും എടുത്തുതരാൻ ആവശ്യപ്പെട്ടു.  

അവിടെയാണ് കഥയുടെ ഗംഭീര ട്വിസ്റ്റ്. ആ അക്കൗണ്ടിൽ ഇനി പണം ഒന്നും ബാക്കിയില്ലെന്ന് നിസഹായയായി യുവതി കള്ളനെ അറിയിച്ചു. ഇതു കേട്ടതും മനസലിഞ്ഞ കള്ളൻ മോഷ്ടിച്ച പണവും യുവതിക്ക് തിരികെ നൽകി. ഇതിനു പിന്നാലെ ചിരിച്ചുകൊണ്ടാണ് ഇയാള്‍ എടിഎമ്മിൽ നിന്നും ഇറങ്ങിപ്പോയത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഒടുവിൽ ദൃശ്യങ്ങളുടെ സഹായത്തോടെ തന്നെ  പൊലീസ് ഇയാളെ  അറസ്റ്റു ചെയ്തു.

MORE IN WORLD
SHOW MORE