ചെകുത്താനായി ആരാധകര്‍ ട്വിറ്ററിൽ; 'ഹാഷ്ടാഗ്' കലാപം: ഒടുവിൽ വഴങ്ങി

lucifier
SHARE

ദൈവത്തിനെതിരെ കലാപം നയിച്ച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് ലൂസിഫര്‍ . ലൂസിഫറിനെ തിരിച്ചെടുക്കാനായി ട്വിറ്ററില്‍ ഒരു ഹാഷ്ടാഗ് കലാപം നടന്നു . ആരാധകരുടെ ഹാഷ്ടാഗ് ട്വീറ്റുകള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയതോടെ ലൂസിഫര്‍ മടങ്ങിയെത്തി. സ്വര്‍ഗത്തിലേയ്ക്കല്ല ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസായ നെറ്റ്ഫ്ലിക്സില്‍, ഒരു പരമ്പരയായി . 

അമേരിക്കയിലെ ഫോക്സ് ടെലിവിഷന്‍ 2016ല്‍  സംപ്രേഷണം ആരംഭിച്ച ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടെലിവിഷന്‍ പരമ്പരയായിരുന്നു ലൂസിഫര്‍ . നരകത്തിലിരുന്ന് ബോറടിച്ച ലൂസിഫര്‍ അവധിയെടുത്ത് ഭൂമിയിലെത്തി ന്യൂയോര്‍ക്ക് പൊലീസിനെ കേസന്വേഷണത്തില്‍ സഹായിക്കുന്നതാണ് പ്രമേയം . 

മൂന്നു സീസണുകള്‍ സംപ്രേഷണം ചെയ്ത ശേഷം പരമ്പര അവസാനിക്കുകയാണെന്ന് ഫോക്സ്  പ്രഖ്യാപിച്ചു. ഇതോടെ ആരാധകര്‍ ചെകുത്താനായി ട്വിറ്ററിലിറങ്ങി . സേവ് ലൂസിഫര്‍ ഹാഷ്ഷാഗ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി. ലൂസിഫറായി വേഷമിട്ട ഇംഗ്ലീഷ് നടന്‍ ടോം എല്ലിസും സഹതാരങ്ങളും ആരാധകര്‍ക്ക് ഒപ്പം കൂടി .

അവസരം മുതലെടുത്ത് ഫോക്സ് ടെലിവിഷനെ  ഞെട്ടിച്ച് നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സുമായി നെറ്റ്ഫ്ലിക്സ് കരാറിലെത്തി. സ്വര്‍ഗത്തില്‍ നിന്നും ഫോക്സില്‍ നിന്നും പുറത്താക്കപ്പെട്ട് ലൂസിഫര്‍ അങ്ങനെ നെറ്റ്ഫ്ലിക്സില്‍ നാലാം സീസണ്‍ മെയ്മാസത്തില്‍ സംപ്രേഷണം ആരംഭിക്കും .

MORE IN WORLD
SHOW MORE