ന്യൂസിലന്‍ഡ് ഭീകരാക്രമണം നടത്തിയത് അക്രമി തനിച്ചെന്ന് നിഗമനം

brenton-tarrant-newzealand
SHARE

ന്യൂസിലന്‍ഡിലെ രണ്ട് മുസ്‌ലിം പള്ളികളില്‍  ഭീകരാക്രമണം നടത്തിയത് അക്രമി തനിച്ചെന്ന്  പൊലീസ് നിഗമനം. വെടിവെപ്പ് നടത്തിയ ഭീകരന്‍ ബ്രന്റന്‍ ടറന്റോയെ കോടതിയില്‍ ഹാജരാക്കി. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതായി. 

അന്‍പത് ജീവനെടുത്ത വെടിയൊച്ചകളുടെ മുഴക്കം  ഇനിയും മാഞ്ഞിട്ടില്ല ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളിയങ്കണത്തില്‍ . വെറുപ്പിന്റെയും വംശീയ വിദ്വേഷത്തിന്റെയും ഇരകളായ നിരപരാധികളുടെ ഓര്‍മകളില്‍ ന്യൂസിലന്‍ഡ് വിതുമ്പി. 

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയ്ക്കകം ജന്‍മനാട്ടില്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ പറഞ്ഞു. തോക്ക് നിയമത്തിലെ ഭേദഗതി മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. 

വെടിവെപ്പില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുപ്പത്തിനാല് പേരില്‍ പലരുടെയും നില ഗുരുതരമാണ്.  മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആക്രമണം നടത്തിയത് ടറന്റോ തനിച്ചാണെന്നാണ് പൊലീസ് നിഗമനം. 

MORE IN WORLD
SHOW MORE