‘ഈ വസ്ത്രം പോലെ ഐഎസിനെയും ഞാന്‍ ചാമ്പലാക്കും’; ഇസ്രയുടെ രോഷവാക്ക്: വിഡിയോ

yazidi-isis-slave
SHARE

വർഷങ്ങൾ നീണ്ട തടവിന് ശേഷം ഐഎസിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിതയായ യസീദി വനിത ഇസ്രയുടെ വാക്കുകൾ ലോകം ഏറ്റെടുക്കുന്നു.  ഈ വസ്ത്രം കത്തിച്ചു ചാമ്പലാക്കിയത് പോലെ ഐഎസിനെയും എനിക്ക് ചാമ്പലാക്കണം; മോചനത്തിന്റെ സന്തോഷമുണ്ടെങ്കിലും ഐഎസ് തടവിൽ അനുഭവിച്ച പീഡനങ്ങളുടെ രോഷം ഇസ്ര മറച്ചുവെച്ചില്ല. ബുർഖയൂരി കത്തിച്ചുകൊണ്ടാണ് ഈ അടിമ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. 

ബുർഖയിൽ താൻ ഇത്രയും കാലം ശ്വാസം മുട്ടി ജീവിക്കുകയായിരുന്നു. ആദ്യതവണ ധരിച്ചപ്പോൾ തന്നെ ശ്വാസം മുട്ടി. പക്ഷെ അവർ ഇതല്ലാതെ മറ്റൊന്നും ധരിക്കാൻ അനുവദിച്ചിരുന്നില്ല. പുരുഷന്മാരുടെ മുന്നിലെത്തുമ്പോൾ ബുർഖ നിർബന്ധമായിരുന്നു. തടവിൽക്കഴിഞ്ഞ എല്ലാസ്ത്രീകളും ഇതുതന്നെയാണ് ധരിച്ചിരുന്നത്. എന്നാലും താൻ അവർ കാണാതെ ഇത് അഴിച്ചുമാറ്റുമായിരുന്നു– ഇസ്ര പറയുന്നു. 

ഐഎസ് വേട്ട നടത്തുന്ന കുർദ് സൈന്യമാണ് ഇസ്രയുടെ മോചനം സാധ്യമാക്കിയത്. ഇവർക്കൊപ്പം സ്ത്രീകളുടെ വലിയ ഒരു നിരതന്നെ മരുഭൂമിയിൽ അണിനിരന്നു. ഓരോരുത്തരും ഇത്രയുംനാൾ ശ്വാസംമുട്ടിച്ചിരുന്ന ബുർഖ കത്തിച്ചുകൊണ്ടാണ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത്.                     

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.