കൂറ്റന്‍ തിമിംഗലത്തിന്റെ വായിലകപ്പെട്ട് മുങ്ങല്‍ വിദഗ്ദന്‍; മരണഭീതിയുടെ ആ നിമിഷം‍; വിഡിയോ

whale-man-video
SHARE

ഭീതിയുടെ നിമിഷങ്ങളിലൂടെ ജീവൻ പോലും അപകടത്തിലായി കടന്നുപോയെങ്കിലും ലോകത്ത് വൈറലായിരിക്കുകയാണ് ഇൗ വിഡിയോയും മനുഷ്യനും. ഭീമൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയ മനുഷ്യന്റെ അമ്പരപ്പിക്കുന്ന വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായിൽ അകപ്പെട്ട ശേഷം ജീവനോടെ തന്നെ പുറത്തെത്തിയത്. 49 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തിന്റെ വായിലാണ് അബദ്ധത്തിൽ റെയ്നർ കുടുങ്ങിയത്. 

മൽസ്യങ്ങളുടെ പ്രയാണം ചിത്രീകരിക്കുകയായിരുന്നു റെയ്നറും സംഘവും. ഇൗ മീനുകളെ ഭക്ഷണമാക്കാൻ കൂറ്റൻ തിമിംഗലങ്ങളും സമീപത്തുണ്ടായിരുന്നു. എന്നാൽ തിമിംഗലങ്ങൾ മനുഷ്യനെ ആഹാരമാക്കാറില്ല. മീനുകളെ വേട്ടയാടാൻ വായ തുറന്ന തിമിംഗലത്തിന്റെ വായിൽ റെയ്നറും കുടുങ്ങിപ്പോയി. പാതി ശരീരം തമിംഗത്തിന്റെ വായിലായതോടെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിലൂടെയാണ് ഇയാൾ കടന്നുപ്പോയത്. 

ചെറു മത്സ്യങ്ങളെ വിഴുങ്ങിയാല്‍ അവയ്ക്കൊപ്പമുള്ള വെള്ളം കളയുന്നതിനായി തിമിംഗലം ആഴത്തിലേക്കു പോകും. അതുവരെ വായ തുറക്കുകയുമില്ല. അതിനാല്‍ തന്നെ ആഴത്തിലേക്കു പോയാല്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞ റെയ്നര്‍ എന്തു ചെയ്യണമെന്നു ചിന്തിക്കുന്നതിനിടെയിലാണ് നടുവിനു അനുഭവപ്പെട്ട കനം കുറഞ്ഞതായി തോന്നിയത്. വൈകാതെ ചുറ്റും വീണ്ടും വെളിച്ചം തെളിയുന്നതായും റെയ്നര്‍ തിരിച്ചറിഞ്ഞു. തിമിംഗലം വാ തുറന്നതാണെന്നു മനസ്സിലാക്കിയ റെയ്നര്‍ തൊട്ടടുത്ത നിമിഷം തന്നെ പുറത്തു കടക്കുകയായിരുന്നു. അതേസമയം റെയ്നര്‍ തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങുന്നതും പുറത്തു വരുന്നതുമെല്ലാം സുഹൃത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

MORE IN WORLD
SHOW MORE