ടേക്ക് ഓഫ് ചെയ്ത നിമിഷം തന്നെ തകരാരിൽ; വിമാനം ആടിയുലഞ്ഞു: അവസാന 3 മിനിട്ടിൽ സംഭവിച്ചത്

ethiopian-airlines
SHARE

ഇത്യോപ്യൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 149 യാത്രക്കാർ ഉൾപ്പെടെ 157 പേർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ.തകര്‍ന്ന ഇത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത നിമിഷം തന്നെ തകരാറിലായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പൈലറ്റ് തിരിച്ചിറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് സന്ദേശമയക്കുമ്പോൾ തന്നെ വിമാനം (ബോയിങ് 737 മാക്‌സ് 8 മോഡല്‍) ആടിയുലയുകയായിരുന്നു. 

ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ നൈറോബിയിലേക്കു പുറപ്പെട്ട 'ഫ്‌ളൈറ്റ് 302' എന്ന വിമാനം പറന്നു പൊങ്ങി അഞ്ചുമിനിട്ടുളളിൽ തകർന്നു വീണു. വിമാനത്തിലുണ്ടായ എല്ലാവരും തന്നെ മരിച്ച അപകടത്തിൽ കോക്പിറ്റ് സംഭാഷണമാണ് നിർണായകമായത്. അഡിസ് അബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.38 ന് 147 യാത്രക്കാരും എട്ടു ജീവനക്കാരുമായി ഇത്യോപ്യൻ എയർലൈൻസിന്റെ ഇടി302 വിമാനം പറന്നുയർന്നത്. ടേക്ക് ഓഫ് ചെയ്യും വരെ ഒരു പ്രശ്നവും കണ്ടെത്തിയിരുന്നില്ല. എന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്ത് ആദ്യ രണ്ടു മിനിറ്റിനുള്ളിൽ തന്നെ വൻ ദുരന്തത്തിലേക്കാണ് പോയത്.

തകര്‍ന്ന ഫ്‌ളൈറ്റ് 302 നിയന്ത്രിച്ചിരുന്നത് 8000ലേറെ മണിക്കൂര്‍ വിമാനം പറപ്പിച്ച പ്രവൃത്തി പരിചയമുള്ള പൈലറ്റ് യാറെഡ് ഗെറ്റാച്യു ആണ്. ഫ്ലൈറ്റ് നിയന്ത്രണ പ്രശ്നങ്ങൾ നേരിടുന്നതായി പൈലറ്റ് കൺട്രോൾ റൂമിനെ അറിയിക്കുകയും ചെയ്തിരുന്നു. പൈലറ്റ് വിവരം നൽകുമ്പോൾ വിമാനം സുരക്ഷിതമായി പറക്കാന്‍ വേണ്ട ഉയരത്തിന് അല്‍പ്പം താഴെയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ വിമാനം സുരക്ഷിതമായ മേഖലയിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് ഏകദേശം 100 അടി താഴേക്കും മുകളിലേക്കും വിമാനം അസാധാരണമായ വേഗത്തില്‍ പൊങ്ങുകയും താഴുകയും ചെയ്തു.ഈ സമയത്ത് വിമാനത്താവളത്തിലേക്ക് ലാന്‍ഡു ചെയ്യാന്‍ മറ്റു രണ്ടു വിമാനങ്ങള്‍ എത്തിയെങ്കിലും അപകടം മുൻകൂട്ടി കണ്ട് അവരോട് തത്കാലം ഉയരത്തില്‍ പറക്കാന്‍ നിർദ്ദേശിക്കുകയായിരുന്നു.

ഗുരുതര പ്രശ്നം കണ്ടെത്തിയതോടെ ട്രാഫിക് കണ്‍ട്രോൾ റൂം വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച നിമിഷം പൈലറ്റ് വിമാനം തിരിച്ചു ലാൻഡ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ, വിമാനം വലതു വശത്തേക്ക് തിരിഞ്ഞ് കൂടുതല്‍ ഉയരത്തലേക്കു പോകുകയും ഒരു മിനിറ്റിനുള്ളില്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയുമായിരുന്നു.

ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിലെ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള, ആഫ്രിക്കയിലെ മികച്ച വിമാനക്കമ്പനികളിലൊന്നാണ് ഇത്യോപ്യൻ എയർലൈൻസ്. കഴിഞ്ഞ നവംബറിൽ വാങ്ങിയ പുതിയ ബോയിങ് 737 –8 മാക്സ് വിമാനമാണ് തകർന്നത്. 

കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യൻ കമ്പനിയായ ലയൺ എയറിന്റെ ഇതേ മോഡൽ വിമാനം ജക്കാർത്തയിൽ നിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് 189 പേർ കൊല്ലപ്പെട്ടിരുന്നു. വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താൻ സാങ്കേതികസഹായം നൽകുമെന്ന് ബോയിങ് കമ്പനി അറിയിച്ചു. 2010ലാണ് ഇതിനു മുൻപ് എത്യോപ്യൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്നത്. അന്ന് 90 പേ‍ർ മരിച്ചു.

നെയ്റോബിയിൽ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന യുഎൻ പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുക്കേണ്ട ലോക സഭാ കൗൺസിൽ (ഡബ്ല്യുസിസി) അംഗങ്ങളും തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നതായി ഉച്ചകോടിയിൽ പങ്കെടുക്കാനായി നെയ്റോബിയിൽ എത്തിയ സിഎസ്ഐ സഭാ പരിസ്ഥിതി വിഭാഗം മേധാവി ഡോ. മാത്യു കോശി പുന്നയ്ക്കാട് അറിയിച്ചു. തന്റെ ഗ്രൂപ്പിൽ ഉള്ള ഒരു അംഗം മരിച്ചതായും വിവരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ടേക്ക് ഓഫ് ചെയ്തപ്പോള്‍ തന്നെ തകരാര്‍; എത്യോപ്യന്‍ വിമാനം അവസാന 3 മിനിറ്റിൽ സംഭവിച്ചത്. എത്യോപ്യൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 149 യാത്രക്കാർ ഉൾപ്പെടെ 157 പേർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. തകര്‍ന്ന ഇത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്ത നിമിഷം തന്നെ തകരാറിലായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പൈലറ്റ് തിരിച്ചിറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് സന്ദേശമയക്കുമ്പോൾ തന്നെ വിമാനം (ബോയിങ് 737 മാക്‌സ് 8 മോഡല്‍) ആടിയുലയുകയായിരുന്നു. 

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ നൈറോബിയിലേക്കു പുറപ്പെട്ട 'ഫ്‌ളൈറ്റ് 302' എന്ന വിമാനം പറന്നു പൊങ്ങി അഞ്ചുമിനിട്ടുളളിൽ തകർന്നു വീണു. വിമാനത്തിലുണ്ടായ എല്ലാവരും തന്നെ മരിച്ച അപകടത്തിൽ കോക്പിറ്റ് സംഭാഷണമാണ് നിർണായകമായത്. അഡിസ് അബാബയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.38 ന് 147 യാത്രക്കാരും എട്ടു ജീവനക്കാരുമായി ഇത്യോപ്യൻ എയർലൈൻസിന്റെ ഇടി302 വിമാനം പറന്നുയർന്നത്. ടേക്ക് ഓഫ് ചെയ്യും വരെ ഒരു പ്രശ്നവും കണ്ടെത്തിയിരുന്നില്ല. എന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്ത് ആദ്യ രണ്ടു മിനിറ്റിനുള്ളിൽ തന്നെ വൻ ദുരന്തത്തിലേക്കാണ് പോയത്.

തകര്‍ന്ന ഫ്‌ളൈറ്റ് 302 നിയന്ത്രിച്ചിരുന്നത് 8000ലേറെ മണിക്കൂര്‍ വിമാനം പറപ്പിച്ച പ്രവൃത്തി പരിചയമുള്ള പൈലറ്റ് യാറെഡ് ഗെറ്റാച്യു ആണ്. ഫ്ലൈറ്റ് നിയന്ത്രണ പ്രശ്നങ്ങൾ നേരിടുന്നതായി പൈലറ്റ് കൺട്രോൾ റൂമിനെ അറിയിക്കുകയും ചെയ്തിരുന്നു. പൈലറ്റ് വിവരം നൽകുമ്പോൾ വിമാനം സുരക്ഷിതമായി പറക്കാന്‍ വേണ്ട ഉയരത്തിന് അല്‍പ്പം താഴെയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ വിമാനം സുരക്ഷിതമായ മേഖലയിലേക്ക് കുതിച്ചുയര്‍ന്നു. പിന്നീട് ഏകദേശം 100 അടി താഴേക്കും മുകളിലേക്കും വിമാനം അസാധാരണമായ വേഗത്തില്‍ പൊങ്ങുകയും താഴുകയും ചെയ്തു.ഈ സമയത്ത് വിമാനത്താവളത്തിലേക്ക് ലാന്‍ഡു ചെയ്യാന്‍ മറ്റു രണ്ടു വിമാനങ്ങള്‍ എത്തിയെങ്കിലും അപകടം മുൻകൂട്ടി കണ്ട് അവരോട് തത്കാലം ഉയരത്തില്‍ പറക്കാന്‍ നിർദ്ദേശിക്കുകയായിരുന്നു.

ഗുരുതര പ്രശ്നം കണ്ടെത്തിയതോടെ ട്രാഫിക് കണ്‍ട്രോൾ റൂം വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ ആവശ്യപ്പെട്ടു. അനുവാദം ലഭിച്ച നിമിഷം പൈലറ്റ് വിമാനം തിരിച്ചു ലാൻഡ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ, വിമാനം വലതു വശത്തേക്ക് തിരിഞ്ഞ് കൂടുതല്‍ ഉയരത്തലേക്കു പോകുകയും ഒരു മിനിറ്റിനുള്ളില്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയുമായിരുന്നു.

ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിലെ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള, ആഫ്രിക്കയിലെ മികച്ച വിമാനക്കമ്പനികളിലൊന്നാണ് ഇത്യോപ്യൻ എയർലൈൻസ്. കഴിഞ്ഞ നവംബറിൽ വാങ്ങിയ പുതിയ ബോയിങ് 737 –8 മാക്സ് വിമാനമാണ് തകർന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യൻ കമ്പനിയായ ലയൺ എയറിന്റെ ഇതേ മോഡൽ വിമാനം ജക്കാർത്തയിൽ നിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് 189 പേർ കൊല്ലപ്പെട്ടിരുന്നു. വിമാനം തകർന്നതിന്റെ കാരണം കണ്ടെത്താൻ സാങ്കേതികസഹായം നൽകുമെന്ന് ബോയിങ് കമ്പനി അറിയിച്ചു. 2010ലാണ് ഇതിനു മുൻപ് എത്യോപ്യൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്നത്. അന്ന് 90 പേ‍ർ മരിച്ചു.

നെയ്റോബിയിൽ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന യുഎൻ പരിസ്ഥിതി ഉച്ചകോടിയിൽ പങ്കെടുക്കേണ്ട ലോക സഭാ കൗൺസിൽ (ഡബ്ല്യുസിസി) അംഗങ്ങളും തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നതായി ഉച്ചകോടിയിൽ പങ്കെടുക്കാനായി നെയ്റോബിയിൽ എത്തിയ സിഎസ്ഐ സഭാ പരിസ്ഥിതി വിഭാഗം മേധാവി ഡോ. മാത്യു കോശി പുന്നയ്ക്കാട് അറിയിച്ചു. തന്റെ ഗ്രൂപ്പിൽ ഉള്ള ഒരു അംഗം മരിച്ചതായും വിവരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആറുമാസത്തിനിടെ തകർന്നുവീണത് 2 വിമാനങ്ങൾ; മരണം 346; ഭീതിപടർത്തി ബോയിങ്

കഴിഞ്ഞ ആറുമാസത്തിനിടെ ടേക്ക് ഓഫിൽ തകർന്ന് വീണത് രണ്ടു വിമാനങ്ങൾ. ഇൗ അപകടങ്ങളിൽ മരിച്ചത് 346 പേർ.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ യാത്രാവിമാനങ്ങൾ നിർമിക്കുന്ന ബോയിങ് കമ്പനിയുടെ വിമാനങ്ങളാണ് ഇൗ തകർന്നുവീണതും. ഇത്തരത്തിൽ ലോകത്ത് തന്നെ ആശങ്ക വിതയ്ക്കുകയാണ്  ബോയിങ് 737 മാക്സ് വിമാനം. കഴിഞ്ഞ ദിവസം ഇത്യോപ്യയിൽ തകർന്നു വീണതും ബോയിങ്ങിന്റെ ഏറ്റവും പുതിയ വിമാനമാണ്. അഡിസ് അബാബയിൽ നിന്ന് കെനിയയിലെ നെയ്റോബിയയിലേക്ക് പറന്ന ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീണത്. ഇത്രയും പുതിയ മോഡൽ വിമാനം തകർന്നുവീഴാൻ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യയിലുണ്ടായ ടേക്ക് ഓഫ് അപകടത്തിൽ 189 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അന്നും ബോയിങ്ങിന്റെ ഒരേ മോഡൽ വിമാനം. സമാനതകൾ ഏറെയാണ്. ആ ദുരന്തം സംഭവിക്കുന്നതും  ടേക്ക് ഓഫ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ. പലവിധത്തിലുള്ള ചർച്ചകളും അന്വേഷണങ്ങളും അപകടത്തെ തുടർന്ന് ഉണ്ടായി. നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. ഈ വിമാനത്തിന് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു പഠനത്തിനു വിധേയമാക്കിയിരുന്നു.

യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിങ് നിർമാതാക്കളുമായും കൂടിയാലോചിച്ച് എയർ സ്പീഡ് ഇൻഡിക്കേറ്റർ സംബന്ധമായ കൂടുതൽ പരിശോധനകൾ ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് രണ്ടാം ദുരന്തം സംഭവിച്ചത്. ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പരിശോധന ഇതുവരെ ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ 737 മാക്സ് വിമാനത്തിലെ എയർ സ്പീഡ് ഇന്‍ഡിക്കേറ്ററിലെ തകരാറു സംബന്ധിച്ചു പ്രതികരിക്കാൻ ബോയിങ് അന്നു വിസമ്മതിച്ചിരുന്നു. ഏകദേശം മുന്നൂറോളം 737 മാക്സ് വിമാനങ്ങളാണ് ആഗോളതലത്തിൽ കമ്പനി ഇതുവരെ കൈമാറിയിട്ടുള്ളത്. 4,564 വിമാനങ്ങൾക്കു കൂടി ഓർഡർ ലഭിച്ചിട്ടുണ്ട്. 2017 മുതൽ സേവനം ആരംഭിച്ച 737 മാക്സ് രണ്ടാമാതയാണ് അപകടത്തിൽപ്പെടുന്നത്.

MORE IN WORLD
SHOW MORE