രണ്ടാം ഭാര്യയുടെ കുഞ്ഞുങ്ങളെ അമ്മയെ കൊണ്ടു തന്നെ കൊല്ലിച്ചു; ദൃശ്യങ്ങൾ പകർത്തി; അതിക്രൂരം

cairo
SHARE

ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം അമ്മയെ കൊണ്ടു തന്നെ കൊല ചെയ്യിച്ച് യുവതിയും ഭർത്താവും. ഈജിപതിലെ കെയ്റോയിൽ നിന്നാണ് അതിക്രൂരവും മനസാക്ഷി മരവിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.  crime of all crimes എന്ന ശീർഷകത്തിലാണ് രാജ്യാന്തര മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തത്. 

ദമ്പതികൾ താമസിച്ച അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ടെലിവിഷൻ ഷോയ്ക്കിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. രണ്ടാം ഭാര്യയെ കൊണ്ട് ബക്കറ്റിൽ വെളളം നിറപ്പിച്ച ശേഷം അതെ വെളളത്തിൽ തന്നെകുഞ്ഞുങ്ങളെമുക്കിക്കൊല്ലാൻനിർബന്ധിക്കുകയായിരുന്നു. 

മൂന്നു കുഞ്ഞുങ്ങളെ ഇങ്ങനെ കൊലപ്പെടുത്തിയതായും കഴിഞ്ഞ രണ്ടു കൊല്ലത്തിനിടയിലാണ് ഈ മൂന്ന്കൊലപാതകങ്ങളും നടന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം മൊബൈൽ ക്യാമറയിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തു. രണ്ടാം ഭാര്യ സംഭവം ഒരു തരത്തിലും പുറത്തു പറയാതിരിക്കാനാണ് കുഞ്ഞുങ്ങളുടെ അമ്മയെ കൊണ്ട് തന്നെ കൊലപാതകം ചെയ്യിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയത്.മെട്രൊ ഡ്രൈവറായ അഹമ്മദിനെയും ഇയാളുടെ രണ്ട് ഭാര്യമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

രണ്ടാം ഭാര്യയെ അഹമ്മദ് നിരന്തരം മർദ്ദിച്ചിരുന്നതായി പോലീസ് പറഞ്ഞു. 2017 ഒക്ടോബർ മുതലാണ് അഹമ്മദും രണ്ടും ഭാര്യമാരും തന്റെ ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്നും വാടക വാങ്ങാൻ മാത്രമാണ് താൻ അവിടെ പോയിരുന്നതെന്നും ഫ്ലാറ്റിന്റെ ഉടമ ഹലാ അലി പറയുന്നു. 2017 ൽ കാണുമ്പോൾ അഹമ്മദിന്റെ രണ്ടാം ഭാര്യ ഗർഭിണിയായിരുന്നു.

നവംബറിലാണ് അവസാനം താൻ ഇവിടെ വന്നത്. അന്ന് അഹമ്മദിന്റ രണ്ടാം ഭാര്യയെ മൊട്ടയടിച്ച നിലയിലാണ് കണ്ടത്. കൈകളിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ ദൃശ്യമായിരുന്നു താനും. കാഴ്ച ശക്തി ഏതാണ്ട് പൂർണമായും നഷ്ടമായിരുന്നു. ഫെബ്രുവരിയിൽ എത്തിയപ്പോഴാണ് തനിക്ക് ഇവരോട് സംസാരിക്കാൻ കഴിഞ്ഞത്. അന്ന് അഹമ്മദ് ഭാര്യയും തന്റെ ഫ്ലാറ്റിൽ നിന്ന് താമസം മാറ്റിയിരുന്നു. രണ്ടാം ഭാര്യയോട് സംസാരിച്ചപ്പോഴാണ് കുഞ്ഞുങ്ങൾ അതിക്രൂരമായി കൊല്ലപ്പെട്ട കാര്യം അറിഞ്ഞത്. അഹമ്മദിന്റെ ആദ്യഭാര്യയ്ക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. ആദ്യ ഭാര്യയ്ക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയയായിരുന്നുവെന്നും. ഒരു മിനിബസ്സും ഫ്ലാറ്റും വൻ തുകയും വാഗ്ദാനം ചെയ്താണ് ആദ്യ ഭാര്യ അഹമ്മദിനെ കൊണ്ട് കൊലപാതകം ചെയ്യിച്ചതെന്നും ഹലാ അലി വെളിപ്പെടുത്തി. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.