200 ഓളം പുരുഷൻമാർക്കൊപ്പം കിടക്ക പങ്കിട്ടു; അപൂർവ്വ രോഗത്തിന്റെ കഥ പറഞ്ഞ് യുവതി

laurie-jade-woodruff
SHARE

ഡച്ച് യുവതി സാറാ ഫേർസേത്തിന്റെ സ്ലേവ് ഗേൾ എന്ന പുസ്തകം ലോകത്തിന്റെ ഉറക്കം കെടുത്തിയിട്ട് അധികം നാളായില്ല. കഴിഞ്ഞ ജനുവരിയിലായിരുന്നു ലോകത്തെ ഞെട്ടിച്ചു കൊണ്ട് സാറ ഫേർസേത്തിന്റെ പുസ്തകം പുറത്തിറങ്ങിയത്. ആംസറ്റര്‍ഡാമിലേക്ക് നഴ്സറി ടീച്ചറുടെ ജോലിക്കു വേണ്ടി അഭിമുഖത്തിനായി എത്തി വേശ്യാലയത്തിൽ തളയ്ക്കപ്പെട്ട സാറ ഫേർസേത്തിന്റെ തുറന്നു പറച്ചിൽ വൻ ഒച്ചപ്പാടുകൾ ഉണ്ടാക്കി.  ജോണ്‍ റീസ് എന്ന ക്രിമിനലിന്റെ ബുദ്ധിയിൽ വീണു പോയ സാറയ്ക്ക് ജോണിനു പണം ഉണ്ടാക്കാൻ 18 പേർക്കൊപ്പം വരെ ഒരു രാത്രി കഴിയേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുകൾ സമൂഹമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.

സാറ ഫേർസേത്തിനു ശേഷം ലോകത്തെ പിടിച്ചു കുലുക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ്(30) എഴുതിയ  ദ ഡയറി ഓഫ് എ സെക്‌സ് അഡിക്‌ട് സാറ ഫേർസേത്തിനെ ചതിക്കുഴിയിൽ കുടുക്കിയത് ക്രിമിനലുകളായിരുന്നെങ്കിൽ എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ രോഗത്തിന്റെ കഥയാണ് ലോറി ജേഡ് വൂഡ്രഫിന് പറയാൻ ഉണ്ടായിരുന്നത്. 

ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ് ജീവിതം എന്താണെന്നും ജീവിതത്തിൽ വിലപ്പെട്ടത് എന്താണെന്നും തനിക്കു മനസിലായതെന്നും ലോറി പറയുന്നു. 12–ാം വയസു മുതൽ സെക്സിനോട് അമിത താത്പര്യം തോന്നിയ ലോറിക്ക് അമിതാസ്കതി നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. 200 ഓളം പുരുഷൻമാരുമായും താൻ കിടങ്ക പങ്കിട്ടുവെന്ന് ലോറി വെളിപ്പെടുത്തി. സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെയായിരുന്നു ലോറി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു. 

സെക്സ് ക്ലബ്ബുകളിൽ നിന്നുമാണ് പലരേയും പരിചയപ്പെട്ടിരുന്നതെന്ന് അവർ പറയുന്നു. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ രോഗഗത്തിന് അടിമയാണ് താനെന്ന് ലോറി ജേഡ് വളരെ വൈകിയാണ് തിരിച്ചറിഞ്ഞതും. ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ നിന്നാണ് പലരെയും ലോറി കണ്ടെത്തിയിരുന്നത്. ഇയാൻ എന്ന യുവാവിനെ പരിചയപ്പെട്ടതോടെയാണ് ജീവിതത്തിൽ അർത്ഥമുണ്ടായത്. ഇയാനുമായി പ്രണയത്തിലായി. ശേഷം ഒരു ആൺകുഞ്ഞിന് ജന്മവും നൽകി. ഇപ്പോൾ എന്റെ മകനു വേണ്ടിയാണ് ജീവിക്കുന്നത്. 

അവനെ നല്ല നിലയിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ലോറി പറയുന്നു. ലോറി ഇയാനുമായി വേർപിരിഞ്ഞതിന് ശേഷമാണ് നോവൽ എഴുതണമെന്ന് തീരുമാനത്തിലെത്തിയത്. ചികിത്സയും കൗൺസിലിംഗും തന്നെ ഏറെ ഭേദമാക്കിയെന്നും ഈ രോഗത്തെ കുറിച്ച് മറ്റുളളവരെ ബോധവരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ നോവൽ എഴുതെന്നതും ലോറി പറയുന്നു. 

MORE IN WORLD
SHOW MORE