പെൺകുട്ടിക്ക് നല്ല മസിലുണ്ട്; പീഡിപ്പിക്കാനാകില്ല: പീഡനകേസിൽ പ്രതികളെ വെറുതെ വിട്ടു: രോഷം

protest-held-in-ancona
SHARE

പീഡനത്തിന് ഇരയായ യുവതിക്ക് പുരുഷത്വം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വിചിത്ര ന്യായം അംഗീകരിച്ച് ഇറ്റാലിയൻ കോടതി പ്രതികളെ വെറുതെവിട്ടു. മൂന്ന് വനിതാ ജഡ്ജിമാരുടെ പാനലാണ് വിവാദ വിധി പുറപ്പെടുവിച്ചത്. കോടതി വിധിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പതിനായിരക്കണക്കിന് പേരാണ് അഡ്രിയാട്ടിക് കോസ്റ്റില്‍  തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. 

ഇറ്റലിയിൽ വൻ പ്രതിഷേധം ഇരമ്പിയതോടെ ഉന്നത കോടതി വിധി റദ്ദാക്കി. കേസ് ഇറ്റാലിയൻ സുപ്രീംകോടതി പുനപരിശോധിക്കും. 2015 ലാണ് 22 കാരിയായ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി യുവതിയെ പ്രതികൾ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു.

എന്നാൽ പ്രതികളെ അന്‍കോന അപ്പീല്‍ കോടതി വെറുതെ വിട്ടു. പെൺകുട്ടിക്ക് നന്നായി മസിലുണ്ടെന്ന് പീഡിപ്പിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങൾ എല്ലാം തന്നെ വനിതാ ബെഞ്ച് അംഗീകരിച്ചു. പെൺകുട്ടിയുടെ ഫോട്ടോ കണ്ട് തങ്ങൾക്കത് ബോധ്യമായെന്ന് പീഡനം നടന്നിട്ടില്ലെന്ന വാദം അംഗീകരിച്ചു കൊണ്ട് കോടതി വിധിച്ചു. 2016 ൽ പ്രതികൂടിയ പ്രതികളെ നിരുപാധികം വിട്ടയ്ക്കാനായിരുന്നു കോടതിയുടെ വിധി. കൂട്ടത്തിൽ ഒരാൾക്ക് പെൺകുട്ടിയോട് അടങ്ങാത്ത വെറുപ്പാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 

പ്രതികളിലൊരാൾ വൃത്തിക്കെട്ടവൾ എന്ന് ഇരയെ അധിക്ഷേപിച്ചുവെന്നും പെൺകുട്ടിയുടെ ചിത്രം കണ്ടിട്ട് മസിലുണ്ടെന്ന് കാരണം പറഞ്ഞ് പ്രതികളെ വെറുത വിട്ട നടപടിയെ രൂക്ഷമായ ഭാഷയിലാണ് പെൺകുട്ടിയുടെ അഭിഭാഷകൻ വിമർശിച്ചത്. സ്വദേശത്തേക്ക് മടങ്ങിയതിനാൽ പെൺകുട്ടി കോടതിയിൽ ഹാജരായിരുന്നില്ല. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.