ലൈംഗികാരോപണം ഞെട്ടിച്ചു; മൈക്കൽ ജാക്സന്റെ ഗാനങ്ങളോട് മുഖംതിരിച്ച് ആരാധകർ

michael-jackson-01-03
SHARE

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്‍ ബാലപീഡകനാണെന്ന വാർത്തകൾ ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. ജാക്സന്റെ സംഗീതത്തോട് ആരാധകർ മുഖം തിരിക്കുന്നുവെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകളിൽ ജാക്സൻ സംഗീതം പ്രക്ഷേപണം ചെയ്യുന്നതുനിർത്തി. 

ഒപ്പമുണ്ടായിരുന്ന കുട്ടികളെ മൈക്കൽ ജാക്സൻ ലൈംഗികമായി ഉപയോഗിച്ചതിന് തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. പൊതുജനാഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് നോവ എന്റർടെയ്ൻമെന്റ് വ്യക്തമാക്കി. 

ന്യൂസിലാന്‍ഡിലെയും സ്ഥിതി വ്യത്യസ്തമല്ല. ജാക്സന്റെ സംഗീതം പൂർണമായും നിരോധിച്ചിരിക്കുകയാണ് രാജ്യത്തെ പ്രധആന റേഡിയോ സ്റ്റേഷനുകൾ. മൈക്കൽ ജാക്സൻ സംഗീതം മനഃപൂർവം ഒഴിവാക്കുന്നതല്ല. ശ്രോതാക്കളുടെ അഭിപ്രായം കണക്കിലെടുത്താണു തീരുമാനമെന്ന് റേഡിയോ സ്റ്റേഷനുകൾ അറിയിച്ചു. 

ജാക്സൻ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എച്ച്ബിഒ  അടുത്തിടെ യുഎസ്സിൽ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചിരുന്നു. പത്തുവയസ്സു മുതൽ മൈക്കൽ ജാക്സൻ പീഡിപ്പിച്ചിരുന്നതായാണു സഹായികളായിരുന്ന രണ്ടു പുരുഷൻമാര്‍ വെളിപ്പെടുത്തിയത്.  സേഫ്ഷക്ക് (40), റോബ്സൺ(46) എന്നിവരെ കുട്ടികളായിരിക്കുമ്പോൾ ജാക്സൺ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. 

ഏഴുവയസ്സുമുതൽ ജാക്സൺ ലൈംഗികമായി ആക്രമിക്കുമായിരുന്നുവെന്നും 14 വയസ്സുള്ളപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും റോബ്സൺ വെളിപ്പെടുത്തി. 10 മുതൽ 14 വയസ്സുവരെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സേഫഷക്ക് പറയുന്നത്. 

MORE IN WORLD
SHOW MORE