അഭയം കാത്ത് നിന്നില്ല; ഐഎസ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു

shamima-begum-islamic-state
SHARE

പത്തൊൻപതുകാരിയായ ഷെമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി സിറിയയിലെ അഭയാർഥി ക്യാമ്പിൽ രണ്ടാഴ്ച മുമ്പ് ജന്മം നൽകിയ ഐഎസ് ഭീകരന്റെ  കുഞ്ഞ് മരിച്ചു. ജന്മംകൊണ്ടുതന്നെ ലോകം മുഴുവൻ ശ്രദ്ധിച്ച ഈ ആൺകുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്. അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. 

സിറിയയിലെ അഭയാർഥി ക്യാംപിൽ തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.

നാലുവർഷത്തിനുശേഷം നവജാതശിശുവുമായി ജന്മനാട്ടിലേക്ക് മടങ്ങാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവർക്കോ കുട്ടിക്കോ പൗരത്വം നൽകാൻ ആവില്ലെന്നും അവരെ രാജ്യത്തിൽ പ്രവേശിപ്പിക്കുന്ന പ്രശ്നമില്ലെന്നുമായിരുന്നു ബ്രിട്ടന്റെ നിലപാട്. ഇതിനെത്തുടർന്ന് തങ്ങൾ നിരപരാധികളാണെന്നും മടങ്ങിവരുന്ന തങ്ങളെ സ്വീകരിക്കാൻ നപടിയുണ്ടാകണമെന്നും അഭ്യർത്ഥിച്ച് ഷമീമയുടെ ഭർത്താവ് യാഗോ റീഡിക് രംഗത്തു വന്നിരുന്നു.

ഷെമീമയുടെ മൂന്നാമത്തെ കുട്ടിയാണ് ഇന്നലെ മരിച്ചത്. പതിനഞ്ചാം വയസിൽ സിറിയയിലെത്തിയ ഷെമീമയ്ക്ക് ആദ്യമുണ്ടായ രണ്ടുകുട്ടികളും സമാനരീതിയിൽ തന്നെ മരണമടഞ്ഞിരുന്നു. ക്യാംപിനു സമീപം തന്നെയുള്ള ജയിലിൽ കഴിയുകയാണ് ഷെമീമയുടെ ഭർത്താവ്.  കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകൻ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല. തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷമീമ ബീഗവും  അമീറ അബേസും  ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. 

MORE IN WORLD
SHOW MORE