തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ നായകുഞ്ഞിനെ രക്ഷിച്ചു; സിറിയൻ സൈന്യത്തിന് സോഷ്യൽ മീഡിയയുടെ ബിഗ് സല്യൂട്ട്

syria
SHARE

മനുഷ്യജീവന്‍ പോലെ തന്നെ വിലപ്പെട്ടതാണ് മിണ്ടാപ്രാണികളുടെ ജീവനുമെന്ന് തെളിയിച്ചിരിക്കുകയാണ് സിറിയയിലെ ഒരുകൂട്ടം സൈനികര്‍. യുദ്ധത്തിനിടെ തകര്‍ന്നുവീണ കെട്ടിടത്തിനടിയില്‍ അകപ്പെട്ട നായക്കുഞ്ഞിനെ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. 

സിറിയയിലെ മാറത്ത് അല്‍–നുമന്‍ ടൗണിലുണ്ടായ ഷെല്ലാക്രമണിത്തിനിടെ തകര്‍ന്ന കെട്ടിടത്തിനടിയിലാണ് നായക്കുഞ്ഞ് കുടുങ്ങിയത്. 

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ സേനാംഗങ്ങളാണ് അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നായക്കുഞ്ഞിനെ കണ്ടെത്തിയത്. വൈറ്റ് ഹെല്‍മറ്റ് എന്ന് അറിയപ്പെടുന്ന സിറിയന്‍ ഡിഫന്‍സ് ഫോര്‍സ് അംഗങ്ങള്‍ രക്ഷകരായതോടെ നായക്കുഞ്ഞിന് ലഭിച്ചത് രണ്ടാം ജന്മം.  പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

MORE IN WORLD
SHOW MORE