ബിക്കിനിയിട്ട് പന്നികൾക്കൊപ്പം ഫോട്ടോഷൂട്ട്; മോഡലിനെ പിന്തുടർന്ന് ആക്രമിച്ചു; വിഡിയോ

michelle-lewin-model
SHARE

വെനസ്വലേയില്‍ നിന്നുള്ള ഫിറ്റ്‌നെസ് മോഡലായ മിഷേല്‍ ലെവിന്‍ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേൽ. 

എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു.ബിക്കിനിയുമിട്ട് പന്നികൾക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ ഇതിന്റെ വിഡിയോയും മിഷേൽ പകർത്തുന്നുണ്ടായിരുന്നു. മിഷേല്‍ തന്നെയാണ് സംഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. മിഷേല്‍ മുന്നില്‍ നടന്നുപോകുമ്പോള്‍ അവരുടെ പുറക് വശത്ത് ഒരു പന്നി ഓടി വന്ന് കടിക്കുന്നതാണ് വിഡിയോയില്‍.

View this post on Instagram

🐷🤨🤷🏼‍♀️😂

A post shared by Michelle Lewin (@michelle_lewin) on

പന്നി തന്നെ  കടിച്ചുവെന്ന് സ്പാനിഷിൽ മിഷേൽ പറയുന്നത് വിഡിയോയിൽ കേൾക്കാം. വീഡിയോ 5.7 മില്യൻ പേരിലധികം ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ മിഷേൽസുഖം പ്രാപിച്ചു വരികയാണെന്ന് ഭർത്താവ് ജിമ്മി പറഞ്ഞതായി യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പന്നികൾക്കൊപ്പം കളിക്കാൻ ഇനിയൊരിക്കലും അവൾ ആഗ്രഹിക്കുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. 

MORE IN WORLD
SHOW MORE