സത്യം തെളിയിക്കാൻ പൊലീസിന്റെ 'പാമ്പ് പ്രയോഗം'; സത്യം തെളിഞ്ഞു പക്ഷെ പൊലീസ് കുടുങ്ങി

indonesia-police
SHARE

പൊലീസിന് ഒരു പ്രതിയെ ചോദ്യംചെയ്യാൻ പല വഴികളുണ്ട്. അങ്ങനെ ഒരു വഴി പരീക്ഷിച്ച് നോക്കിയതാണ് ഇന്തോനീഷ്യൻ പൊലീസ്. പരീക്ഷണം വിജയം കണ്ടെങ്കിലും പൊലീസിപ്പോൾ കുടുങ്ങിയ മട്ടാണ്. വിശദീകരണം നൽകിയതിനു പിന്നാലെ നടപടിയും നേരിടേണ്ടിവന്നേക്കും.

മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനാണ് ഇന്തോനേഷ്യയിലെ പപ്പുവ പ്രവിശ്യയിലുള്ള ഒരു വീട്ടിൽ നിന്ന് കള്ളനെ പൊലിസ് പൊക്കിയത്. എങ്ങനെയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും മോഷണം സമ്മതിക്കാൻ കള്ളൻ തയ്യാറായ്യില്ല. അപ്പോഴാണ് കൂട്ടത്തിലുള്ള ഒരു പൊലിസിന് ഒരു ബുദ്ധി തോന്നിയ്ത്. വീട്ടിനുള്ളിൽ കള്ളൻ തന്നെ സൂക്ഷിച്ചിരുന്ന ഒരു വമ്പൻ പാമ്പിനെ പൊലിസ് കള്ളന് നേരെ പ്രയോഗിച്ചു. ആദ്യം നേരെ കാണിച്ച് പേടിപ്പിക്കാൻ നോക്കി. എന്നാൽ കള്ളന് യാതൊരു കൂസലുമില്ല. അപ്പോൾ പാമ്പിനെ എട്ുത്ത് കള്ളൻറെ കഴുത്തിലിട്ടു.അതോടെ കള്ളൻ ഫ്ലാറ്റ്. പേടിച്ച് വിറച്ച് മോഷണം സമ്മതിച്ചു. 

ഇനിയാണ് സംഭവത്തിൻറെ വഴിത്തിരിവ്. കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലിസുകാരൻ സംഭവമൊക്കെ ക്യാമറയിൽ പകർത്തി. സംഗതി വൈറലായ്. മനുഷ്യാവകാശ പ്രവർത്തകർ പൊലിസിനെതിരെ തിരിഞ്ഞു.അതോടെ പൊലിസ് ക്ഷമാപണം നടത്തി തടിയൂരേണ്ടി വന്നു .സത്യം പറയാൻ വേണ്ടി നടത്തിയ പ്രയോഗമാണെന്നും ഇനി അത്തരത്തിലുള്ള പ്രയോഗങ്ങൾ നടത്തിലെന്നും പറയേണ്ടി വന്നു.

MORE IN WORLD
SHOW MORE