ജനിച്ച ഉടനെ ഓടയിലേയ്ക്ക് വലിച്ചെറിഞ്ഞു; പൈപ്പിൽ കുടുങ്ങിയ കുഞ്ഞിന് പുനർജൻമം

rescue-operation-south-africa
SHARE

ജനിച്ച ഉടനെ ഓടയിലേയ്ക്ക് വലിച്ചെറിഞ്ഞ പെൺകുഞ്ഞിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെ രക്ഷപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. 

ഇന്നലെ രാവിലെ വഴിപോക്കരിൽ ഒരാൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുളളിൽ കുടുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പോലീസും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.ഡര്‍ബനിലെ ആൽബെർട്ട് ലുതുലി സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇപ്പോൾ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വേണ്ട ചികിത്സകൾ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.