925 രൂപയ്ക്ക് മോതിരം വാങ്ങി; വിറ്റപ്പോള്‍ കിട്ടിയത് ആറ് കോടി; അമ്പരപ്പ്

diamond-sale
SHARE

ജീവിതത്തിൽ ചിലപ്പോൾ വിസ്മയങ്ങൾ വന്നുകേറുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റില്ല. 33 വർഷങ്ങൾക്ക് മുൻപ് ചന്തയിൽ നിന്നും വില പേശി നിസാരവിലയ്ക്ക് സ്വന്തമാക്കിയ ഒരു മോതിരം ഇന്ന് വിൽക്കാനെത്തിയ യുവതി ഞെട്ടിപ്പോയി. 925 രൂപയ്ക്ക് വാങ്ങിയ മോതിരത്തിന് ഇന്നത്തെ മതിപ്പ് വില 6.08 കോടിരൂപ. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെയാണ് ഭാഗ്യം ഇങ്ങനെ തേടിയെത്തിയത്.  

മോതിരത്തിലെ വജ്രത്തിന്റെ  തിളക്കം കണ്ടാണ് പഴയസാധനങ്ങൾ വിൽക്കുന്ന ചന്തയിൽ നിന്നു ഡെബ്ര ഗോര്‍ഡ വില പേശി വാങ്ങുന്നത്. അന്ന് 10 പൗണ്ട് അമ്മയാണു നൽകിയത്. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ആഭരണങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ജ്വല്ലറിയിൽ എത്തി പരിശോധിച്ചപ്പോൾ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്നു മനസ്സിലാകുന്നത്. ഒടുവിൽ ലേലത്തിലൂടെ മോതിരം വിറ്റുപോയി. 

ഒരു വാശിപ്പുറത്ത് കൈപ്പിടിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ഇൗ യുവതി. എന്നാൽ ഇത്ര വിലയുന്ന മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തിലെത്തി എന്നുമാത്രം ഇപ്പോഴും വ്യക്തമല്ല.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.