ഭീമൻ പാണ്ടകളുടെ നടുവിലേക്ക് വീണ് പെൺകുട്ടി; സാഹസിക രക്ഷപെടുത്തൽ; വിഡിയോ

girl-panda
SHARE

കാഴ്ച ബംഗ്ലാവിലെ ഭീമൻ പാണ്ടകളുടെ നടുവിലേക്കു വീണ പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി. ചൈനയിലാണ് സംഭവം. അപകടകാരികളായ പാണ്ടകളുടെ നടുവിലേക്കാണ് പെൺകുട്ടി വീണത്. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്കായിരുന്നു വീഴ്ച. 

‌ചുറ്റും ആളുകള്‍ നോക്കിനില്‍ക്കെ, പാണ്ടകള്‍ ഓരോന്നായി പെൺകുട്ടിയുടെ അടുത്തെത്തിത്തുടങ്ങി. എന്നാല്‍ അവ ഉപദ്രവിച്ചില്ല. പേടിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാഴ്ച ബംഗ്ലാവിലെ സുരക്ഷാ ജീവനക്കാര്‍ ഉടൻ ശ്രമം തുടങ്ങി. 

നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ കുഞ്ഞിനെ പിടിച്ചുകയറ്റാനായിരുന്നു ആദ്യശ്രമം. ഇതിനിടെ പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് വന്നുകൊണ്ടേയിരുന്നു. അതോടെ കൂടിനില്‍ക്കുന്ന ആളുകളും കുഞ്ഞും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. പിന്നീട് സുരക്ഷാജീവനക്കാരന്‍ വേലിയിളക്കി, അതിനിടയിലൂടെ കയ്യിട്ട് കുഞ്ഞിനെ വലിച്ചെടുക്കുകയായിരുന്നു. 

ചുറ്റും കൂടി നിന്നവരില്‍ ആരോ ആണ് സംഭവം ഫോണിൽ പകർത്തിയത്. .വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.