925 രൂപയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം വജ്രം; 33 വർഷം മറഞ്ഞിരുന്ന ഭാഗ്യം; വിഡിയോ

debra-goddard
SHARE

വജ്രം പോലെ തിളങ്ങുന്ന ഒരു പളുങ്ക് മോതിരം കയ്യിൽ ഇടുമ്പോൾ പറഞ്ഞു അറിയിക്കാൻ കഴിയാത്ത മനോഹാരിത. ലണ്ടൻ സ്വദേശിയായ  ഡെബ്ര ഗൊദാര്‍ദ് 33 വർഷങ്ങൾക്കു മുൻപ് 10 പൗണ്ട് (925) രൂപ നൽകി വാങ്ങിയതാണ് ഈ മോതിരം. 15 വർഷങ്ങളായി ‍ഡെബ്ര ഈ മോതിരം അണിയാറുണ്ടായിരുന്നില്ല. 22 വയസുളളപ്പോൾ മോഹിച്ച് വിലപേശി ഡെബ്ര വാങ്ങിയതാണ് ഈ മോതിരം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 55–ാം വയസിലാണ് ഈ മോതിരം വിലകൂടിയ വജ്രം ആണെന്ന് ഡെബ്ര തിരിച്ചറിയുന്നതും. 

ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്നാണ് ഈ മോതിരം വില്‍ക്കാന്‍ ഡെബ്ര തീരുമാനിച്ചത്. മോതിരം വിറ്റ് കുറച്ച് പണമുണ്ടാക്കി സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താനാകുമെന്ന് കരുതി ആയിരുന്നു ഒരു ജ്വല്ലറിയില്‍ എത്തിയത്. വർഷങ്ങൾ പഴക്കമുളള മോതിരമായതിനാലും ഇത്തരം മോതിരങ്ങൾ അപൂർവ്വമായതിനാലും ഏതാനും ഡോളറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡെബ്ര. എന്നാൽ എന്നാല്‍ 25.27 കാരറ്റ് രത്നം പതിച്ച മോതിരമാണ് ഇതെന്ന് ജ്വല്ലറിയില്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. 7,40,000 പൗണ്ട് (ഏകദേശം 6 കോടി 82 ലക്ഷം രൂപ) ആണ് മോതിരത്തിന് വിലയിട്ടത്.

താൻ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയെന്നും എന്റെ അമ്മ കൊളളയടിക്കപ്പെട്ടതിന് പിന്നാലെയാണ് ഇങ്ങനെയൊരു ഭാഗ്യം ഉണ്ടായത്. ദൈവം കരുതി വെച്ചതാണതെന്നും ഡെബ്ര പറയുന്നു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.