ആ ദിവസങ്ങളെ പറ്റി മടിക്കാതെ സംസാരിക്കാം; ആർത്തവത്തെ സൂചിപ്പിക്കാന്‍ ഇനി ഇമോജി

periods-emoji-new
SHARE

സാമൂഹിക മാധ്യമങ്ങളിൽ ആര്‍ത്തവസംസാരങ്ങള്‍ക്ക്  കൂടുതൽ ശക്തി പകരാൻ ആര്‍ത്തവത്തിന് ഇമോജി എത്തി. ആര്‍ത്തവസംബന്ധിയായ സംഭാഷണങ്ങള്‍ കൂടുതൽ ജനകീയമാക്കാൻ ഇമോജിയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ചുവന്ന ഒരു തുള്ളിയുടെ ചിത്രമാണ് ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം ട്രെൻഡിങ് പട്ടികയിലെത്തിയിട്ടുണ്ട്.  

ആ‍ര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ച‍ര്‍ച്ചകളും സംവാദങ്ങളും ആര്‍ത്തവം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും സംസാരത്തിൽ മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം പൊതുസമൂഹത്തിന് നൽകുകയാണ് ലക്ഷ്യം. 

ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാൻ ഇന്‍റര്‍നാഷണൽ യുകെയുടെ നേതൃത്വത്തിൽ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്‍റെ  ഫലമാണ് പുതിയ ഇമോജി.

സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിൽ ആര്‍ത്തവത്തെ സൂചിപ്പിക്കാൻ നീല നിറമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇമോജിയ്ക്കായി ആര്‍ത്തവരക്തത്തിന്‍റെ ചുവന്ന നിറം നല്‍കിയത്.  ഈ ദിവസങ്ങളിലെ വികാരങ്ങളും ചിന്തകളും പങ്കുവെക്കുമ്പോഴും നാണക്കേടും ഭയവും മാറ്റി വെച്ച് സംസാരിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.

MORE IN WORLD
SHOW MORE