ബ്രസീലിലെ അണക്കെട്ട് ബോബ്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിഡിയോ

brazil-dam-collapse
SHARE

ബ്രസീലിൽ ഡാം തകർന്നുണ്ടായ അപകടം ലോകം ഞെട്ടലോടെയാണ് കേട്ടത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഡാം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. ഡാമിൽ നിന്നും ചെളി ഒഴുകിയെത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

തെക്ക് കിഴക്കൻ ബ്രസീലിൽ ഡാം തകർന്ന നിരവധി പേരാണ് മരിച്ചത്. 121 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 226 പേരെ ഇനിയും കണ്ടെത്താനുണ്ട്. 

പ്രസിഡന്‍റിൻറെ  നിർദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.  ജയ്ര്‍ ബോല്‍സോനാറോ അധികാരമേറ്റശേഷം ബ്രസീൽ നേരിടുന്ന ആദ്യ ദുരന്തമാണ് ഇത്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണു ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വർഷം പഴക്കമുള്ള ഡാമാണു തകർന്നത്. 282 അടിയാണ് ഉയരം. ഡാമിന്റെ സുരക്ഷാ പരിശോധനകൾ അടുത്തിടെ നടത്തിയിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

ബ്രസീലിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ‘വെലി’യുടെ ഉടമസ്ഥതയിലാണ് അണക്കെട്ട്. 

MORE IN WORLD
SHOW MORE