അയയാതെ രാഷ്ട്രീയപ്രതിസന്ധി; തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നമെന്ന് മഡൂറോ

nicolas-maduro-venezuela
SHARE

രാഷ്ട്രീയപ്രതിസന്ധി തുടരുന്ന വെനസ്വേലയില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നത് പരിഗണിക്കുമെന്ന് പ്രസിഡന്റ് നിക്കോളസ് മഡൂറോ. എന്നാല്‍ അത് എന്നാണെന്ന് പറയാന്‍ സാധിക്കില്ല. രാജ്യാന്തരസമ്മദര്‍ദ്ദം ഉയരുന്നതിനിടെ മഡൂറോയ്ക്ക് പിന്തുണയുനായി ആയിരങ്ങള്‍ തെരുവിലറങ്ങി.

മഡൂറോയെ അനുകൂലിക്കുന്നവര്‍ ഒരുവശത്ത്, മഡൂറോ വിരുധരുടെ വലിയൊരു നിര മറുവശത്ത്. തെരുവ്‌യുദ്ധമായി മാറുന്ന പ്രതിഷേധം. സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടല്‍., ഇതൊക്കെയാണ് ഇന്നത്തെ വെനസ്വേല.  വാന്‍ ഗ്വീഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥ മാറ്റമില്ലാതെ തുടരുന്നു.  പുതിയ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് ഗ്വീഡോയ്ക്ക് പിന്തുണ നല്‍കുമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ മഡൂറോയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.അത് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് തന്നെ പിന്തുണയ്ക്കുന്നവരെ തെരുവിലിറക്കി മഡൂറോ ശക്തി പ്രകടനം നടത്തിയത്.  പാര്‍ട്ടി അനുഭാവികള്‍ക്കു മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പരിഗണനയിലാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ കൃത്യമായ ദിവസം പറഞ്ഞില്ല.

രാജ്യത്തിന് മഡൂറോയില്‍ നിന്ന് പൂര്‍ണസ്വാതന്ത്ര്യം കിട്ടുന്നതുവരെ  ഇടക്കാല പ്രസിഡന്റായി തുടരുമെന്ന നിലപാടിലാണ് ഗ്വിഡോ. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഗ്വീഡോയെ പിന്തുണച്ച് രംഗത്തെത്തിയത് മഡൂറോയ്ക്ക് തിരിച്ചടിയായി. കൂടുതല്‍ സൈനികരുടെ പിന്തുണ ലഭിക്കാനായി അവരുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് ഗ്വീഡോ പറഞ്ഞു.

MORE IN WORLD
SHOW MORE