അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; രൂക്ഷത വെളിവാക്കി ചിത്രങ്ങളും വിഡിയോകളും

america-cold-02
SHARE

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക. ചിലയിടങ്ങളിൽ മൈനസ് 29 ഡിഗ്രി വരെയെത്തി താപനില. അമേരിക്കയിൽ നിന്നുള്ള ശൈത്യകാല ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

ലോവയിൽ നിന്നുള്ളതാണ് ഈ വിഡിയോ. തണുത്തുറഞ്ഞ മുടിയുമായി നടക്കുന്ന യുവതിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. 

തിളപ്പിച്ച വെള്ളത്തിന് പോലും ഈ താപനിലയിൽ രക്ഷയില്ല. തിളച്ച വെള്ളം അന്തരീക്ഷത്തിലൊഴിച്ച ഉടൻ തണുത്തുറഞ്ഞുപോകുന്ന വിഡിയോകളും ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. 

ശൈത്യം ബാധിക്കാതിരിക്കാൻ റെയിൽപാളങ്ങളിൽ തീയിട്ടിരിക്കുന്ന ഈ വിഡിയോ ചിക്കാഗോയിൽ നിന്നാണ്. 

തണുപ്പിനിടയിലും ട്രോളാനും ചിലർ മറന്നില്ല. 

MORE IN WORLD
SHOW MORE