അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക; എട്ടുപേര്‍ മരിച്ചു: വിഡിയോ റിപ്പോര്‍ട്ട്

america-snow
SHARE

അതിശൈത്യത്തില്‍ വിറങ്ങലിച്ച്  അമേരിക്ക. കൊടുംതണുപ്പില്‍ എട്ടുപേര്‍ ഇതുവരെ മരിച്ചു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. മിനിപൊലിസ് – സെന്റ്പോൾ മേഖലയിൽ താപനില മൈനസ് 53 ഡിഗ്രി വരെയെത്തിയേക്കും.

ശരീരം മുഴുവന്‍ കട്ടിയുള്ള വസ്ത്രങ്ങളാല്‍ മൂടിയില്ലെങ്കില്‍ തണുത്തുറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   200 വര്‍ഷം മുമ്പാണ് ഇവിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടുള്ളത്. അഞ്ചുകോടി ജനങ്ങളെ അതിശൈത്യം ബാധിച്ചേക്കും. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷിക്കാഗോയിലും താപനില മൈനസ് 25 ഡിഗ്രി വരെയെത്തി. ഷിക്കാഗോയില്‍ നിന്ന് മാത്യൂസ് എബ്രഹാം നല്‍കുന്ന റിപ്പോര്‍ട്ട്.

MORE IN WORLD
SHOW MORE