രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ വെനസ്വേല; ഗ്വീഡോയെ പിന്തുണച്ച് അമേരിക്ക

political-crisis-venezuela
SHARE

രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ വെനസ്വേല.  പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വെല്ലുവിളിച്ചുകൊണ്ട് ഇടക്കാല പ്രസിഡന്റായി അധികാരമേറ്റെടുത്ത പ്രതിപക്ഷ നേതാവ് വാൻ ഗ്വീഡോയെ പിന്തുണച്ച് അമേരിക്ക രംഗത്തുവന്നു. യു.എസ് നടപടിക്കെതിരെ ആഞ്ഞടിച്ച മഡൂറോ അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. 

വെനസ്വേലയില്‍ മഡൂറോ വിരുധ പ്രക്ഷോഭം കത്തിക്കയറുന്നതിനിടെ അതിനാടകീയമായായിരുന്നു വാന്‍ ഗ്വീഡോ   പ്രസിഡന്റ് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്തതത്. തൊട്ടുപിന്നാലെയാണ് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഗ്വീഡോയെ പ്രസിഡന്റായി അംഗീകരിച്ച് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്ത് രംഗത്തുവന്നു. എകാധിപതിയായ  മഡൂറോയെ വെനസ്വേലന്‍ ജനത ഒറ്റക്കെട്ടായി അധികാരത്തില്‍ നിന്ന് പുറത്താക്കമെന്ന് പെന്‍സ് ആവശ്യപ്പെട്ടു

ട്വിറ്ററിലൂടെ പ്രസിഡന്റ് ട്രംപും ഗ്വീഡോയ്ക്ക് പിന്തുണയറിച്ചു. അമേരിക്കയ്ക്കൊപ്പം, ചിലെ, പെറു തുടങ്ങിയ രാജ്യങ്ങളും ഗ്വീഡോയെ അംഗീകരിച്ച് രംഗത്തെത്തി. അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച മഡൂറോ അമേരിക്കയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യവിടണമെന്ന് നിര്‍ദേശിച്ചു.

രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കിടെ  കാരക്കാസക്കം വെനസ്വേലയുടെ തെരുവുകള്‍ മഡൂറോ വിരുധരെക്കൊണ്ട് നിറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യത്തെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്  കഴിഞ്ഞ വ്യാഴാഴ്ചയാണ് മഡൂറോ വീണ്ടും അധികാരത്തിലെത്തിയത്. മറൂഡോയെ പുറത്താക്കാന്‍ സൈന്യത്തിന്റെ സഹായവും ഗ്വീഡോ ആവശ്യപ്പെട്ടിരുന്നു.

MORE IN WORLD
SHOW MORE