65 അടി താഴ്ചയുള്ള മലയിടുക്കിൽ നിന്ന് വീണ് ‘ബിക്കിനി ഹൈക്കർ' മരിച്ചു; ദാരുണം

gigu-wu
SHARE

സാഹസിക മലകയറ്റം വഴി അതിപ്രശ്സതയായി തീർന്ന തായ്‍വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി സെൽഫികളിലൂടെ സമൂഹമാധ്യമങ്ങളിലെ താരവുമായ  ജിഗി വു സാഹസിക മലകയറ്റത്തിനിടെ അപകടത്തിൽ മരിച്ചു. ബിക്കിനി ക്ലൈമ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തായ്‌വാൻ കാരിയായ ജിഗി വു പര്‍വതാരോഹണത്തിനിടയില്‍ വീണാണ് മരണമടഞ്ഞത്. തായ്‌വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണാണ് മുപ്പത്താറുകാരിയായ ഗിഗി വൂവിന്റെ അന്ത്യം. സെൻട്രൽ തയ്‌വാനിലെ യുഷാൻ പർവത നിരകളിലേക്കുള്ള ഏകാന്ത ട്രക്കിങ്ങിനിടെയാണു ദാരുണ സംഭവം. പർ‌വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു ജിഗി വു മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താൻ കീഴടക്കുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം ബിക്കിനി സെൽഫികൾ ഉൾപ്പെടെയുളള ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റു ചെയ്താണ് ജിഗി സമൂഹമാധ്യമങ്ങളിൽ അതിപ്രശ്സതയായി തീർന്നത്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു ജിഗിയുടെ പതിവ്. . 25 ദിവസമായി ഒറ്റയ്ക്കുള്ള ട്രക്കിങ്ങിനെയാണു അപകടം.28 മണിക്കൂറിനു ശേഷമാണു രക്ഷാപ്രവർത്തകർക്കു ജിഗിയുടെ അടുത്തെത്താനായത്. മൂന്നു തവണ ഹെലികോപ്ടറിൽ പ്രദേശത്ത് എത്തിയെങ്കിലും ജിഗിയെ കണ്ടെത്താനായില്ല. 

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി ബിക്കിനി ധരിച്ച് സെല്‍ഫികള്‍ പകര്‍ത്തുന്നത് ജിഗിയുടെ വിനോദമായിരുന്നു. സെല്‍ഫികള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ജിഗിക്ക് ലോകമെങ്ങും ആരാധകരുണ്ട്.. എയർ ലിഫ്റ്റ് വഴി മലയിടുക്കിൽനിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.കൊടുംതണുപ്പിൽ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെർമിയ മൂലമാണു ജിഗി മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

MORE IN WORLD
SHOW MORE