അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ താരം സഞ്ചരിച്ച വിമാനം കാണാതായി; മനമുരുകി ലോകം

emiliano-sala-argentina
SHARE

അര്‍ജന്റിനിയന്‍ യുവ ഫുട്ബോൾ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറുവിമാനം കാണാതായി. ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായതെന്നും ഇതില്‍ രണ്ട് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും ആരാണ് രണ്ടാമത്തെ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. വിമാനത്തിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. നാന്റെസിനോട് വിട പറഞ്ഞ് സാലെ ട്വീറ്റ് ചെയ്തിരുന്നു. ടീമംഗങ്ങളോടപ്പമുളള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു യാത്ര പറച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

MORE IN WORLD
SHOW MORE