കൂട്ടുകാരിയുടെ മരണം താങ്ങാനായില്ല; ലോകത്തിലെ 'ക്യൂട്ട്' നായക്കുട്ടി ഇനി ഓര്‍മ്മ

boo-dog
SHARE

ലോകത്തിലെ ഏറ്റവും ക്യൂട്ട് നായക്കുട്ടി എന്നറിയപ്പെട്ടിരുന്ന ബൂ ഇനി ഓര്‍മ്മ. തന്റെ പ്രിയകൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനം നൊന്താണ് ബൂവിന്റെ മരണം. 

ഫെയ്സ്ബുക്കില്‍ മാത്രം 16,286,408 ഫോളോവേഴ്സുണ്ടായിരുന്നു ബൂവിന്. പോമറേനിയൻ വിഭാഗത്തിൽപ്പെടുന്ന ബൂവിന് മരിക്കുമ്പോൾ 12 വയസ്സ്. ബൂവിന്റെ കൂട്ടുകാരിയായിരുന്ന ബഡ് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. 

ബഡിയുടെ മരണശേഷം ബൂവിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ തുടങ്ങിയെന്ന് ഉടമസ്ഥർ പറയുന്നു. ''ഒരു വർഷത്തോളം ഞങ്ങൾക്കായി അവൻ പിടിച്ചുനിന്നു.സ്വര്‍ഗത്തില്‍ വെച്ച് ബഡിയുമായി കാണുന്ന നിമിഷം അവന് ഏറ്റവും സന്തോഷം പകരുന്ന ഒന്നാകും എന്ന് ഞങ്ങള്‍ കരുതുന്നുവെന്ന് ബൂവിന്റെ ഔദ്യോഗിക പേജിലൂടെ ഉടമസ്ഥര്‍ കുറിച്ചു.

2017 സെപ്തംബറിലാണ് ബഡി വിട പറയുന്നത്. പതിനൊന്ന് വര്‍ഷം ഒരുമിച്ചുണ്ടായിരുന്ന ബഡിയുടെ വിയോഗം ബൂവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ ഉടമസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.  

MORE IN WORLD
SHOW MORE