വെനസ്വേല എന്ന ‘മാഫിയ രാജ്യം’: കൊള്ളരുതായ്മകളുടെ ഈറ്റില്ലം: ദുരിതങ്ങളുടെയും

nicolas-maduro-of-venezuela
SHARE

നിക്കോളാസ് മഡൂറോയുടെ വെനസ്വേലയിൽ നിന്നുളള ദുരിത വാർത്തകൾ അവസാനിക്കുന്നില്ല. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാട് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി അന്യനാട്ടുകളിൽ ശരീരം വിൽക്കുന്ന  സ്ത്രീകൾ വെനസ്വേലയിലെ നിത്യകാഴ്ചയാണ്. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുമക്കളെ പോലും വിൽക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കൻമാർ. അതിദാരുണമായി വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്.  

എണ്ണകയറ്റുമതിയിലൂടെ വൻ പണം വെനസ്വേലയിലേയ്ക്ക് ഒഴുകിയ ഒരു കാലഘട്ടമുണ്ടായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം. പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഷാവെസ് 1999ൽ വെനസ്വേലയുടെ പ്രസിഡന്റായി  നാൽപ്പത്തിനാലാം വയസിൽ അവരോധിക്കപ്പെട്ടപ്പോൾ  വെനസ്വേലയുടെ സാമ്പത്തിക സ്ഥിതി ആശാവഹമായിരുന്നില്ല. ജനങ്ങളിൽ പകുതിപേരും ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു. എണ്ണവില പെട്ടെന്നുയരാൻ തുടങ്ങുകയും കാലക്രമത്തിൽ 100 ഡോളർ വരെയാവുകയും ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒട്ടേറെ പരിപാടികൾ നടപ്പാക്കാൻ എണ്ണപ്പണം ഷാവെസ് ഉപയോഗിച്ചു. ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ സന്തുഷ്ടരായി. തുടർന്ന് നടത്തിയ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഷാവെസ് തന്നെ വെനസ്വേലയിൽ ജയിച്ചു കയറി. യുഎസ് ഉപരോധംമൂലം വീർപ്പുമുട്ടിയിരുന്ന ക്യൂബയെ സഹായിക്കാനും പെട്രോഡോളർ ഷാവെസിനു തുണയായി.   

ഷാവെസ് 2013 ൽ കാൻസർ മൂലം മരണപ്പെട്ടതോടെ മഡൂറോ പ്രസിഡന്റായി. ഇതോടെ വെനസ്വേലയുടെ പതനം പൂർത്തിയായി. ബസ് ഡ്രൈവറും തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ഇൗ അമ്പത്തിയഞ്ചുകാരൻ ഷാവെസിന്റെ വിദേശമന്ത്രിയായിരുന്നു. പക്ഷേ, ജനപ്രീതിയിലും വ്യക്തി പ്രഭാവത്തിലും ഷാവെസിന്റെ നാലയലത്തുപോലും എത്താൻ മഡൂറോയ്ക്കായില്ല. രാജ്യാന്തര വിപണിയിൽ എണ്ണ വില അടിക്കടി ഇടിയുകയും വെനസ്വേല വൻസാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ അതിനെ നേരിടുന്നതിൽ മഡൂറോ പരാജയപ്പെടുകയും ചെയ്തു.

ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. ദൈവം വിചാരിച്ചാലും മഡൂറോയെ അധികാരത്തിൽ നിന്ന് ആർക്കും മാറ്റാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്. ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തിൽ എത്തി. സാമ്പത്തികമായി തകർന്ന് മുട്ടിലിഴിയുന്ന രാജ്യത്തിനു വേണ്ടി ചെറുവിരൽ അനക്കാതിരുന്നിട്ടും മഡൂറോ ഭരണം പിടിച്ചു. വ്യാപക ക്രമക്കേടുകൾ നടത്തി വീണ്ടും അധികാരത്തിൽ. ഈ വർഷം സെപ്തംബറിൽ മഡൂറോയ്ക്ക് വേണ്ടി മഡൂറോ തന്നെ നിയമിച്ച ഭരണഘടനാ സഭ തിരഞ്ഞെടുപ്പ് നേരത്തേയാക്കി. ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ തീർപ്പ്. 

protesters-venezuela

വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. കഴിഞ്ഞ ആഴ്ചയാണ് മഡൂറോ വീണ്ടും പ്രസിഡന്റായി അധികാരമേറ്റത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വീണ്ടും അധികാരത്തിൽ മഡൂറോയ്ക്കെതിരെ പൊരുതി നിൽക്കാൻ ഒരൊറ്റ നേതാവും പോലുമില്ലെന്നുളളതാണ് വെനസ്വേലയുടെ ദുരോഗ്യം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ നിയമാനുസൃതമല്ലാത്ത പ്രസിഡന്റ് എന്നാണ് മഡൂറോയെ വിശേഷിപ്പിച്ചത്. പണത്തിന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത കുറവിനൊപ്പം സുരക്ഷാപ്രശ്നങ്ങളും വെനസ്വേലയിൽ പിടിമുറുക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ആഭ്യന്തര കലാപങ്ങളിൽ ഇവിടെ മരിച്ചു വീഴുന്നത്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു. 

വെനസ്വേല എല്ലാ അർത്ഥത്തിലും ഒരു മാഫിയ സ്റ്റേറ്റായി മാറികഴിഞ്ഞു. സർക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കും െകാളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. 'കാർട്ടൽ ഓഫ് ദ സൺ' എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. വെനസ്വേലയുടെ മുൻ വൈസ് പ്രസിഡന്റ്. പ്രസിഡന്റ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണം വൻ കോലാഹലമാണ് ഉണ്ടാക്കിയത്. 

1999 ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് പദവിയിൽ എത്തിയതോടെ  എണ്ണ കയറ്റുമതിയിൽ  രാജ്യത്തു കുമിഞ്ഞു കൂടുന്ന വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി പൂർണമായി ഉപയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കി. നിസ്വാർത്ഥമായ ജനക്ഷേമത്തിനായിരുന്നു ഊന്നൽ.  ഷാവേസ് ഭരണത്തിൽ 2010 വരെയുള്ള കാലയളവിൽ വെനസ്വേല വൻ വളർച്ചയുടെ പാതയിലായിരുന്നു. ഷാവേസിന്റെ ബൊളിവാരിയന്‍ വിപ്ലവനയങ്ങള്‍ തിരിച്ചടിച്ചു. 2010 അവസാനത്തോടെ  രാജ്യം വൻ തിരിച്ചടി നേരിട്ടു. സർക്കാർ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങൾക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.  മഡുറയുടെ ഭരണത്തോടെ കാര്യങ്ങൾ കൈവിട്ടു.

venezuela-exile

ദാരിദ്ര്യം നിറഞ്ഞ വീടുകളിലെ വഴക്കുകള്‍ക്ക് പ്രധാന കാരണം ഭക്ഷണമാണ്. കുടുംബത്തിനു മൊത്തമായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണം വിശപ്പ് സഹിക്കാൻ വയ്യാതെ കുഞ്ഞുങ്ങൾ ആരെങ്കിലും എടുത്തു കഴിച്ചതാകാം ഈ വഴക്കുകളിലെല്ലാം ചെന്ന് അവസാനിക്കുന്നത്. ക്ഷണത്തിന് പോലും യാതൊരു മാര്‍ഗവുമില്ലാതാകുമ്പോള്‍ പലപ്പോഴും വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കിവിടുകയും ചെയ്യുന്നു. 'പൊലീസുകാര്‍ നമ്മളെ ഉപദ്രവിക്കും. യാചിക്കുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കും. ചിലര്‍ നമ്മളോട് കയര്‍ക്കും. പ്രസിഡന്റിനോട് പോയി ചോദിക്കൂവെന്നാകും അവരുടെ അട്ടഹാസം. വീട്ടില്‍ ഒരുപാട് പേരുണ്ട്. ഭക്ഷണമൊന്നും ആര്‍ക്കും തികയില്ല. അച്ഛന്‍ മരിച്ചതാണ്. ഇതുപോലെ ജീവിതകാലം മുഴുവന്‍ കഴിയാന്‍ നമുക്ക് താല്‍പര്യമില്ല.'- വെനസ്വേലയിലെ കുഞ്ഞുങ്ങളുടെ വിലാപമാണിത്. 

പട്ടിണിയും ദാരിദ്ര്യവും നിറയുകയാണ് ഈ രാജ്യത്ത്. സ്വന്തം ശരീരവും കുഞ്ഞുങ്ങളെയും വിറ്റ് ജീവൻ നിലനിർത്താനാണ് ഇവിടത്തെ അമ്മമാരുടെ അവസാനശ്രമം. തെരുവിലെ ചവറ്റുകുട്ടകളിൽ ഭക്ഷണം തിരിയുന്ന കുട്ടികൾ നിത്യകാഴ്ചകളായി മാറുകയും ചെയ്യുന്നു.  ഈ വര്‍ഷം നാണ്യപ്പെരുപ്പം 1.4 ദശലക്ഷം ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷട്രാ സാമ്പത്തിക സംഘടനകള്‍ പറയുന്നത് 2019 ല്‍ ഇത് 10 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 1.9 ദശലക്ഷം വെനസ്വേലക്കാരാണ് 2015 ന് ശേഷം രാജ്യത്ത് നിന്നും പാലായനം ചെയ്തത്.  

ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുതിയ നിരക്ക് പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 സോവറിന്‍ ബൊളിവര്‍ ആണ്.വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണഉല്‍പ്പാദനത്തില്‍ നിന്നുമാണ്് എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ ഉല്‍പ്പാദനം.

നാടുകടക്കുന്നവരിൽ അധ്യാപികമാരുണ്ട്. പൊലീസുകാരികൾ, മാധ്യമപ്രവർത്തകർ എല്ലാവരും പട്ടിണി കാരണം സ്വന്തം നാടുവിട്ടു. ഇപ്പോൾ വേശ്യാലയത്തിലാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അവർ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

വെനസ്വേലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കണമെങ്കിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണം. അധികാരത്തിൽ വരുന്ന പുതിയ നേതാവ് ഷാവേസിന്റെയും മഡൂറോയുടെയും സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നതിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെനസ്വേലയിലേക്ക് പണം വരാന്‍ എണ്ണപ്പാടങ്ങള്‍ വീണ്ടും തുറക്കണം . ഒപെകിന്റെ സ്ഥാപക അംഗം കൂടിയായ വെനസ്വേല എണ്ണ ഉല്‍പാദനം കൂട്ടി ഒപെക് രാജ്യങ്ങളുടെ ഒപ്പമെത്തണം. വിദേശത്തെയും സ്വദേശത്തെയും എണ്ണ കമ്പനികളെ നിയന്ത്രങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അന്യരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യണം. ബൊളിവറിന്റെ മൂല്യം കൂട്ടുകയോ സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് ഡോളര്‍ ഉപയോഗിക്കുകയോ ചെയ്യണം എന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടംങ്കം പറയുന്നു.  ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും വില കുറയ്ക്കുകയാണ് സാമാന്യ ജനത്തിന് ഏറ്റവും അനിവാര്യം. ഇനിയും പഴയനയങ്ങളിൽ തൂങ്ങികിടക്കാനാണ് തീരുമാനമെങ്കിൽ വൻ നാശത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും. 

പ്രസവവുമായി ബന്ധപ്പെട്ട പരിചരണവും മറ്റും അപ്രാപ്യമായതോടെ പ്രസവിക്കാൻ മാത്രമായി അയൽരാജ്യമായ ബ്രസീലിലേയ്ക്ക് കുടിയേറുന്ന അമ്മമാരുടെ എണ്ണം കൂടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിചരണം, മരുന്നുകള്‍, ഡൈപ്പറുകള്‍ എന്നിവയെല്ലാം കിട്ടാത്ത സാഹചര്യമായതോടെ ബ്രസീലില്‍ ജനിക്കുന്ന വെനസ്വേലിയന്‍ കുട്ടികളുടെ എണ്ണം കൂടുകയാണ്. പോഷകസംപുഷ്ടമായ ആഹാരം കുഞ്ഞുങ്ങൾക്ക് നൽകുവാൻ കഴിവില്ലാതെ സ്വന്തം മുലപ്പാൽ വിൽക്കുന്ന അമ്മമാർ വെനസ്വേലയിൽ സാധാരണമാണ്. കുഞ്ഞുമക്കളെയും വാരിക്കെട്ടി മതിയായ രേഖകൾ ഇല്ലാതെ ജീവനും കൊണ്ട് അയൽരാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്ന മാതാപിതാക്കൾ നൊമ്പരക്കാഴ്ചയാകുകയാണ്. 

വെനസ്വേല നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടിരിക്കുന്നത്. ദിവസവും 12ല്‍ ഒരാള്‍ വീതം വെനസ്വേല വിട്ട് പോകുന്നു. ഭക്ഷണം, മരുന്ന് എന്നിവയുടെ ക്ഷാമവും രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും, വന്‍ വിലക്കയറ്റവുമാണ് കൂട്ടപ്പലായനത്തിലേക്ക് നയിക്കുന്നത്.‌

2015 മുതലുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. മൂന്ന് മില്യണ്‍ ജനങ്ങളാണ് നാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. വെനസ്വേലയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇടപെടല്‍ വേണമെന്ന് യു.എന്‍ ഹൈ കമ്മീഷണര്‍ വില്യം സ്പ്ലിന്‍ഡര്‍ പറഞ്ഞു. കൊളംബിയ , പെറു എന്നിവിടങ്ങളിലേക്കാണ് ജനങ്ങള്‍ കൂടുതലും പലായനം ചെയ്യുന്നത്. കൊളംബിയയില്‍ മാത്രം ഒരു മില്യണ്‍ വെനസ്വേലക്കാരാണ് ഉള്ളത്. ഓരോ ദിവസവും 3,000 പേരാണ് ഇവിടെയത്തുന്നത്. ‌

എന്നാല്‍ യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളി പ്രസിഡന്റ് നിക്കോളസ് മദുറോ രംഗത്തെത്തി. വെനസ്വേലയില്‍ വിദേശ ഇടപെടലിനായി വ്യാജ വാര്‍ത്ത നല്‍കുകയാണെന്ന് മദൂറോ വ്യക്തമാക്കി. 2017 ലാണ് സാമ്പത്തിക പ്രതിന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതിയുമായി നിക്കോളാസ് മഡൂറോ രംഗത്തെത്തിയത്. പ്രതിസന്ധി മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി നയം നടപ്പാക്കിയത് സാമ്പത്തിക രംഗത്ത് മഡൂറോ അടിച്ച അവസാനത്തെ ആണിയായിരുന്നു.  മാത്രമല്ല എണ്ണ, ഗ്യാസ്, സ്വര്‍ണം, ഡയമണ്ട് ശേഖരം എന്നിവയുടെ പെട്രോകൗണ്ടന്‍ റേറ്റ് പിന്‍വലിക്കുകയും ചെയ്തു. ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുന്നതോടെ വെനസ്വേലയ്ക്ക് ധനപരമായ പരമാധികാരം ഉറപ്പിക്കാന്‍ കഴിയുമെന്നും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സഹായിക്കുമെന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് ആയ മഡൂറോ വിശ്വസിച്ചു. 

demonstrators-clash-venezuela

നാണയപ്പെരുപ്പം 2014ൽ 69 ശതമാനമായപ്പോൾതന്നെ അതു ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. 2015ൽ 181 ശതമാനമായി. 2016ൽ 8000, ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ 83,000. ഇങ്ങനെപോയാൽ ഇൗ വർഷാവസാനത്തോടെ പത്തുലക്ഷം ശതമാനമാകുമെന്നാണ് രാജ്യാന്തര നാണയനിധി (എെഎംഎഫ്) മുന്നറിയിപ്പ് നൽകിയത്. വിലക്കയറ്റം കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്നു. അക്രമങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരമായ കരാക്കസിലാണ് ഇൗ വർഷം ലോകത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. നിൽക്കക്കള്ളിയില്ലാതെ ജനങ്ങൾ അയൽരാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കുമാണ് പലായനം ചെയ്യുന്നത്. കൊളംബിയയിലൂടെ ഇക്വഡോർ, പെറു, ചിലി എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നു. ഇതിനുവേണ്ടി കുട്ടികളും വൃദ്ധരും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ പലരും കിലോമീറ്ററുകൾ നടക്കുകയാണ്. യൂറോപ്പിലെ സ്പെയിനിൽ അഭയം പ്രാപിച്ചവരും ഏറെയുണ്ട്. ദശകങ്ങൾക്കുമുൻപ് സ്പെയിനിൽനിന്നു വെനസ്വേലയിൽ കുടിയേറിയവരുടെ പിന്മുറക്കാരാണ് ഇവരിൽ അധികപേരും. 

നാല് വർഷം മുന്‍പ്് എണ്ണവില ഇടിഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.

സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുല്‍പ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. എന്നാല്‍ 2003 ല്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയ മദുറോ വിദേശകറന്‍സി വിനിമയം ഏറ്റെടുത്തതോടെ തകര്‍ച്ച തുടങ്ങി. അതിന് ശേഷം വിനിമയ നിരക്കുമായി ബന്ധപ്പെടുത്തി കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. വിദേശ കറന്‍സിയുടെ വിനിമയം സര്‍ക്കാര്‍ ഏജന്‍സി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറന്‍സിയും ഡോളറും തമ്മില്‍ മാറുന്നതിന് ആള്‍ക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഏജന്‍സിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സര്‍ക്കാര്‍ വെയ്ക്കുന്ന നിര്‍ബ്ബന്ധിത നിരക്കും പ്രശ്‌നമായി.

ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.

MORE IN WORLD
SHOW MORE