ആപ്പിൾ ഐഫോൺ വാങ്ങാൻ കിഡ്നി വിറ്റു; യുവാവ് ഗുരുതരാവസ്ഥയിൽ

kidney-surgery-china
Picture Courtesy: AsiaWire
SHARE

ആപ്പിളിന്റെ ഐ ഫോണും ഐ പാഡും വാങ്ങാൻ കിഡ്നി വിറ്റ ചൈനീസ് സ്വദേശി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. എട്ട് വർഷങ്ങൾക്ക് മുന്‍പാണ് യുവാവ് നിയമവിരുദ്ധ ശസ്ത്രക്രിയക്ക് വിധേയനായത്. 

2011ലാണ് സംഭവം. പതിനേഴ് വയസ്സുള്ളപ്പോഴാണ് വാങ് ഷാങ്‌കുൻ എന്ന യുവാവ് ശസ്ത്രിക്രിയയിലൂടെ വലതുഭാഗത്തെ വൃക്ക നീക്കം ചെയ്തത്. ആപ്പിളിന്റെ ഐഫോൺ, ഐ പോഡ് ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വിൽക്കാനായിരുന്നു യുവാവിന്റെ തീരുമാനം. 

4500 ഓസ്ട്രേലിയൻ ഡോളറിന് കിഡ്നി വിറ്റ യുവാവ് ആഗ്രഹിച്ച ഐഫോണും ഐപാഡ‍ും സ്വന്തമാക്കുകയും ചെയ്തു. ശസ്ത്രിക്രിയക്ക് പിന്നാലെ രണ്ടാമത്തെ വൃക്കയിൽ തകരാർ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്നുണ്ടായ അണുബാധയാണ് യുവാവിന് വിനയായത്. 

നിയമവിരുദ്ധ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടർമാരെയും അവയവ വിൽപ്പനയുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരെയും 2012ല്‍ അറസ്റ്റ് ചെയ്തിരുന്നു. 

MORE IN WORLD
SHOW MORE