11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 45000 രൂപയ്ക്ക് വിറ്റു: കമ്പനിയുടെ ഭീമാബദ്ധം ഇങ്ങനെ

cathay-passafic
SHARE

ബിസിനസ് ക്ലാസ് ടിക്കറ്റ് എക്കോണമി ക്ലാസിന്റെ നിരക്കിൽ വിറ്റ് ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയർവേയ്സ് ലിമിറ്റഡ്. പതിനൊന്ന് ലക്ഷത്തിലധികം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് വെറും 45,000 രൂപയ്ക്ക് കാത്തേയ് വിറ്റത്. 

ഓ​ഗസ്റ്റ് മാസത്തിൽ  വിയറ്റ്നാമിൽ നിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാന ടിക്കറ്റ് വിൽപനയിലാണ് കാത്തേയ്ക്ക് അബദ്ധം പിണഞ്ഞത്. വിയറ്റ്നാമിൽ നിന്ന്  അമേരിക്കയിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് സാധരണ നിലയിൽ 23000 ഡോളറാണ്.

എന്നാൽ 1500 ഡോളറിനാണ് കാത്തേയ് ഈ ടിക്കറ്റ് വിൽപന നടത്തിയത്. പുതുവർഷ സമ്മാനമാണ് എന്ന് കരുതി ആളുകൾ ഇത് സാമുഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കത്തോയ് അബദ്ധം ശ്രദ്ധയിൽപ്പെട്ടത്. ടിക്കറ്റ് വിൽപനയിലെ വീഴ്ച കമ്പനി തിരിച്ചറിഞ്ഞുവെന്നും യാത്രക്കാരെ കാത്തേയ് സ്വാഗതം ചെയ്യുന്നുവെന്നു അവർ ട്വിറ്റ് ചെയ്തു.

MORE IN WORLD
SHOW MORE