മരക്കുരിശ് തോളിലേറ്റി നഗ്നയായി ഫോട്ടോഷൂട്ട്; വിവാദ മോഡൽ വത്തിക്കാനിൽ അറസ്റ്റിൽ

marisa-papen
SHARE

2017 ൽ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തിൽ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് പിടിയിലായ വിവാദ പ്ലേബോയ് മോഡൽ സമാനമായ കേസിൽ വീണ്ടും അറസ്റ്റിൽ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പശ്ചാത്തലത്തിൽ മരക്കുരിശും തോളിലേറ്റി നഗ്നയായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലേബോയ് മോഡൽ മരിസ പാപ്പനാണ് അറസ്റ്റിലായത്.

ഫോട്ടോകൾക്കായി വത്തിക്കാനിലൂടെ സഞ്ചരിക്കവേയാണ് മരിസ പാപ്പനും ഫോട്ടോഗ്രാഫർ ജെസ്സെ  വാൾക്കറുമാണ് വത്തിക്കാൻ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിനു ശേഷം മരിസയേയും ഫോട്ടോഗ്രാഫറെയും പൊലീസ് ചോദ്യം െചയ്തു. മരിസയുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത പൊലീസ് ഫോട്ടോ ഷൂട്ടിനു വേണ്ടി ഉപയോഗിച്ച മതചിഹ്നങ്ങൾ കണ്ടെടുത്തു. ഇസ്താംബുൾ ഹാജിയ സോഫിയയിൽ വച്ച ഖുർഖ ധരിച്ചു കൊണ്ട് നഗ്നതാപ്രദർശനം നടത്തിയ മരിസയുടെ ചിത്രവും വിവാദമായിരുന്നു. 

പത്തുമണിക്കൂറുകകളോളം പൊലീസ് ഇവരെ ചോദ്യം ചെയ്തു. മരക്കുരിശും തോളിലേറ്റി സെന്റ് പീറ്റേഴ്സ് ബസിലക്കയുടെ മുന്നിലൂടെ നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിച്ചിരുന്നു. വത്തിക്കാൻ ബസലിക്കയിൽ വച്ച ജനേന്ദ്രിയം പ്രദർശിപ്പിച്ച് ഫോട്ടോക്ക് പോസ് ചെയ്ത മരിസ പാപ്പന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധം അലയടിച്ചിരുന്നു.

MORE IN WORLD
SHOW MORE