വനിതാമതിലുമായി കേരളം; ഐക്യദാർഢ്യവുമായി ലണ്ടനിൽ മനുഷ്യച്ചങ്ങല

london-womenswall
SHARE

പുതുവർഷദിനത്തിൽ സർക്കാർ പിന്തുണയോടെ കേരളത്തിൽ നടത്തുന്ന വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലണ്ടനിൽ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബർ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ സെൻട്രൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച് നൂറിലേറെ പ്രവർത്തകർ ചങ്ങലയുടെ ഭാഗമായി

ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടന സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

സ്‌ത്രീ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതു വർഗസമരത്തിന്റെ ഭാഗമാണെന്നും വനിതാമതിൽ സ്‌ത്രീ ശാക്‌തീകരണത്തിന്‌ വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണു വനിതാമതിൽ. ആചാരങ്ങൾ പലതും മാറ്റിതന്നെയാണ്‌ നവോത്ഥാന കേരളം മുന്നോട്ട്‌ പോന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

MORE IN WORLD
SHOW MORE