ടെഡി ബിയറിന് മരിച്ചുപോയ അമ്മയുടെ ശബ്ദം; മക്കളുടെ സമ്മാനം; കണ്ണുനിറഞ്ഞ് അച്ഛൻ

daughter-gift-daddy
SHARE

സ്വന്തം മക്കള്‍ ക്രിസ്മസ് സമ്മാനമായി നൽകിയ ടെഡി ബിയർ കണ്ട് ആ അച്ഛന്റെ കണ്ണുനിറഞ്ഞു. നോർത്ത് കരോലിന സ്വദേശികളായ മെലിയ ടിനിനും സഹോദരിയുമാണ് അച്ഛന് ഈ സര്‍പ്രൈസ് നൽകിയത്. 

ഒരു ടെഡി ബിയറിന് എന്താണിത്ര പ്രത്യേകത എന്നല്ലേ? ടെഡി ബിയറിൽ ബട്ടൻ അമർത്തുമ്പോൾ മരിച്ചുപോയ മുത്തശ്ശിയുടെ ശബ്ദം കേൾക്കാം. അമ്മ അയച്ച ശബ്ദസന്ദേശങ്ങൾ നഷ്ടപ്പെടുമോ എന്ന് പേടിച്ച് ഫോൺ മാറ്റാതിരുന്ന അച്ഛനാണ് മക്കൾ ഈ സമ്മാനം നൽകിയത്. 

അച്ഛന് സർപ്രൈസ് നൽകുന്ന വിഡിയോ മെലിയ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ടെഡി ബിയറിലെ ബട്ടൻ അമർത്തുമ്പോൾ അമ്മയുടെ ശബ്ദം കേട്ട് വികാരഭരിതനാകുന്ന അച്ഛനെ വിഡിയോയിൽ കാണാം. 

മെലിയ പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 80 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. 

MORE IN WORLD
SHOW MORE