320 അടി താഴ്ചയിൽ 15 ദിവസം; ഖനിക്കുള്ളിൽ കുടുങ്ങിയവർ മരിച്ചെന്ന് നിഗമനം

meghalaya-coal-mine-28-11
SHARE

മേഘാലയയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. വ്യോമസേനയും കോള്‍ ഇന്ത്യ സംഘവും  അപകടസ്ഥലത്തെത്തി. ശേഷിയേറിയ രണ്ട് പമ്പുകള്‍ ഉപയോഗിച്ചാണ്  ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനം വൈകിയത് കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവം മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വ്യോമസേനയുടെയും കോള്‍ ഇന്ത്യ പ്രത്യേക സംഘത്തിന്‍റെയും നേതൃത്വത്തിലാണ് മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുന:രാരംഭിച്ചത്. അപകടം നടന്ന് രണ്ടാഴ്ചയായിട്ടും  തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഉയര്‍ന്നശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഖനിക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടക്കുകയാണ്. അതേസമയം സംഭവം അറിഞ്ഞത് മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ ഏകോപനമുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ടാഴ്ചയായിട്ടും വെള്ളം വറ്റിക്കുന്നതിനുതകുന്ന പമ്പുകള്‍ അയയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്തില്ലെന്ന് കോണ്‍ഗ്രസ്  ആരോപിച്ചു.

320 അടി താഴ്ചയുണ്ടെന്ന് കണക്കാക്കുന്ന ഖനിയുടെ അകത്ത് 70 അടിയിലേറെ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. ജലനിരപ്പ് കുറയാത്തതിനാല്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ പമ്പിങ് നിര്‍ത്തിവച്ചിരുന്നു. ഖനിക്കുള്ളില്‍ അകപ്പെട്ട 15 പേരും മരിച്ചിട്ടുണ്ടാകാമെന്നാണ് ദേശീയദുരന്തനിവാരണസേനയുടെ നിഗമനം.

MORE IN WORLD
SHOW MORE