ശരീരം നന്നാക്കാന്‍ മരുന്ന് കഴിച്ചു; മുന്‍ മിസ് ഇന്റര്‍നാഷണലിന് വൃക്ക പോയി

rose-miss-international
SHARE

ശരീരം മെച്ചപ്പെടുത്തുന്നതിനായി സപ്ലിമെന്റുകൾ കഴിച്ച മുന്‍ മിസ് ഇന്റര്‍നാഷണലിന്റെ വൃക്ക തകരാറിലായി. 2013ലെ മിസ് ഇന്റര്‍നാഷണലായ ഫിലിപ്പീന്‍കാരിയായ ബീ റോസ് സാന്റിയാഗോയുടെ വൃക്കയാണ് തകരാറിലായത്. 

ചെറുപ്പത്തിന്റെ ചുറുചുറുക്കും സൗന്ദര്യവും നിലനിര്‍ത്താന്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു റോസ്. സിനിമാമേഖലയിലും മോഡലിംഗ് രംഗത്തും തുടരാന്‍ ശരീരം സൂക്ഷിക്കണമെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് തിരിഞ്ഞത്. ഇതിന് പുറമെയാണ് ചില മരുന്നുകള്‍ കഴിക്കാനും തുടങ്ങിയത്. 

തുടര്‍ന്ന് പല ഘട്ടങ്ങളിലുമായി പല തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം വൃക്കയ്ക്കാണ് തകരാറെന്ന് കണ്ടെത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. അല്‍പം ഗുരുതരമായ പ്രശ്‌നമായതിനാല്‍ വിദഗ്ധമായ ചികിത്സതേടിയിക്കുകയാണ് റോസ്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.