ട്രംപിന്‍റെ വിശ്വസ്തൻ മാറ്റിസും പുറത്തേക്ക്; രാജി ഞെട്ടിച്ചെന്ന് ഡെമോക്രാറ്റുകൾ

US-defense-secretary-James-N
SHARE

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യു,എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവച്ചു.  ട്രംപിന്‍റെ വിശ്വസ്തരില്‍ പ്രധാനിയാണ് പുറത്തുപോകുന്നത്. മാറ്റിസിന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ് എന്നായിരുന്നു  ട്രംപിന്‍റെ പ്രതികരണം. 

അമേരിക്കന്‍ ചരിത്രത്തില്‍ ഇതുപോലൊരു പ്രസിഡന്റ് കാലം മുന്‍പ് ഉണ്ടായിട്ടില്ല. പ്രസിഡന്റ് ട്രപിന്റെ തീരുമാനങ്ങളില്‍ നയങ്ങളിലും പ്രതിഷേധിച്ച് നിരവധി ഉന്നതരാണ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. 2018 അവസാനിക്കുമ്പോള്‍ ആ പട്ടികയില്‍ ജെയിംസ് മാറ്റിസും ഇടം പിടിച്ചിരിക്കുന്നു. സിറിയയില്‍ നിന്ന് 2000 യു.എസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനമാണ് മാറ്റിന്റെ കടുത്ത പ്രതിഷേധത്തിനും രാജിക്കും ഇടവരുത്തിയത്. അനുഭവസംമ്പന്നനായ മാറ്റിസ് മധ്യപൂര്‍വ ഏഷ്യയിലടക്കം അമേരിക്ക പിന്തുടരുന്ന സൈനിക നയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ്. അതില്‍ ഏറെ പ്രധാനപ്പെട്ടാതിയുരന്നു സിറിയയില്‍ സൈനിക വിന്യാസം തുടരുകയെന്നത്. ഇതിനാണ് പ്രസിഡന്റ് മാറ്റം വരുത്തുന്നത്. 

ലോകത്തെ കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അത് നടപ്പിലാക്കാന്‍ എന്നേക്കാള്‍ ഉചിതനായ മറ്റൊരാളെ കിട്ടും. ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു ലോകത്തിനു മുന്നില്‍ അമേരിക്കയുടെ ശക്തി നമുക്കു മാത്രമുള്ള ചില കൂട്ടുകെട്ടുകളാണ്. അതില്‍ നിന്ന് പിന്‍മാറുന്നത് അപകടമാണ്. പെന്റഗണ് സമര്‍പ്പിച്ച രാജിക്കത്തില്‍ മാറ്റിസ് വ്യക്തമാക്കി. മാറ്റിസിന്റെ കാലാവധി ഫെബ്രുവരിയോടെ അവസാനികികേണ്ടതാണെന്ന് ട്വീറ്റ് ചെയ്ത ട്രംപ്. പുതിയ പ്രതിരോധ സെക്രട്ടറിയെ ഉടന്‍ നിയമിക്കുമെന്നും വ്യക്തമാക്കി. മാറ്റിസിന്റെ രാജി ഞെട്ടിക്കുന്നതാണെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആദ്യപ്രതികരണം. മാറ്റിസികൂടി പടിയിറങ്ങിയതോടെ ട്രപിനുകീഴില്‍ 2019ലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയം കൂടുല്‍ കലുഷിതമാവകായണ്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.