സിറിയയിൽ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കാനൊരുങ്ങി ട്രംപ്; അതൃപ്തി

trump-t
SHARE

സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ആഗോള  പ്രതിഷേധമുയരുന്നു. സിറിയന്‍ യുദ്ധത്തില്‍ അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ട്രംപിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

െഎ.എസിനെ തകര്‍ക്കാന്‍ നിയോഗിച്ച രണ്ടായിരം പട്ടാള ട്രൂപ്പുകളെ തിരിച്ചുവിളിക്കാനുള്ള ട്രംപിന്റെ ആകസ്മിക നടപടിയുടെ ഞെട്ടലിലാണ് രാജ്യാന്തരസമൂഹം.  െഎ.എസിനെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന വാദമുയര്‍ത്തി ഇന്നലെയാണ് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്. സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെയുള്ള ട്രംപിന്റെ തീരുമാനത്തില്‍  ബ്രിട്ടണ്‍ അസംത‍ൃപ്തി പ്രകടിപ്പിച്ചപ്പോള്‍,  സിറിയയിലെ  സ്വന്തം സൈനികരെ പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനം പ്രഖ്യാപിച്ചാണ് ഫ്രാന്‍സ് പ്രതികരിച്ചത്.

ട്രംപിന്റെ തീരുമാനം സിറിയയില്‍ പുതിയ രാഷ്ട്രീയനീക്കങ്ങള്‍ക്ക് കളമൊരുക്കുമെന്നാണ് റഷ്യയുടെ നിലപാട്. അമേരിക്ക പിന്‍മാറുന്നതോടെ സിറിയയുടെ വിദൂരനിയന്ത്രണം പൂര്‍ണമായും മറുചേരിയെ നയിക്കുന്ന റഷ്യ ഏറ്റെടുക്കുമെന്നാണ് വിലയിരുത്തല്‍. 

MORE IN WORLD
SHOW MORE