അവിശ്വാസത്തെ മറികടന്നു; ബ്രിട്ടനിൽ തേരേസ മേയ്ക്ക് ആശ്വാസം

theresa-may
SHARE

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ അതിജീവിച്ചു. തെരേസയ്ക്കനുകൂലമായി 200 എംപിമാര്‍ വോട്ടു ചെയ്തപ്പോള്‍ എതിരായി ലഭിച്ചത് 117 വോട്ടുകളായിരുന്നു. ഇതോടെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തെരേസയ്ക്ക് പാര്‍ട്ടി നേതാവായി തുടരാനാകും.  

തെരേസ മേക്ക് തല്‍കാലം ആശ്വസിക്കാം. തനിക്ക് ലഭിക്കാനിരുന്ന തിരിച്ചടി ബ്രിട്ടിഷ് പ്രധാനമന്ത്രി അതിജീവിച്ചിരിക്കുകയാണ്. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ തനിക്കനുകൂലമായി വോട്ട് ചെയ്ത പാര്‍ലമെന്റ് അംഗങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. തനിക്കെതിരായ് വോട്ട് ചെയ്തവര്‍ക്ക് പറയാനുള്ളും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മേ പറഞ്ഞു. ഇനിയുള്ള നീക്കങ്ങള്‍ ബ്രെക്സിറ്റ് നയം പ്രാഭല്യത്തില്‍ കൊണ്ടുവരാനുള്ളതാണെന്നും തെരേസ മേ വ്യക്തമാക്കി. 

മേക്കെതിരെ അവിശ്വാസപ്രമേയം പാസാക്കാന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നിന്നും സന്നദ്ധത അറിയിച്ചത് 48 എം.പിമാരാണെങ്കിലും വോട്ടെടുപ്പില്‍ 117 പേര്‍ പ്രധാനമന്ത്രിക്കെതിരായ് വോട്ട് രേഖപ്പെടുത്തിയത് മേക്ക് ലഭിച്ച കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ബ്രെക്സിറ്റ് കരട് രേഖ പാസാക്കാനുള്ള പാര്‍ലമെന്റ് വോട്ടെടുപ്പിനും ഇത് നിര്‍ണായകമായേക്കും. അതേസമയം, 2022ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് വോട്ടെടുപ്പിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ മേയ് അറിയിച്ചു. 

MORE IN WORLD
SHOW MORE