കാബേജ് വാങ്ങാനെത്തി; തിരിച്ചുപോയത് ഒന്നരക്കോടിയുമായി; അമ്പരപ്പ്, ആ ഭാഗ്യകഥ

lottery
Photo Credit: Twitter
SHARE

ജീവിതം പലപ്പോഴും ഏറെ യാദൃശ്ചികതകൾ കാത്തുവെക്കാറുണ്ട്. അത്തരമൊരു യാദൃശ്ചികതയുടെ കഥയാണിത്. കഥയല്ല, ജീവിതം തന്നെ. അച്ഛൻ ആവശ്യപ്പട്ടതു പ്രകാരം കടയിൽ കാബേജ് വാങ്ങാന്‍ പോയതാണ്‌ യു.എസ്.എയിലെ മേരിലാന്‍റിലുള്ള ഈ സ്ത്രീ. പക്ഷേ തിരിച്ചെത്തിയത് കോടിപതിയായും. 

സംഭവമിങ്ങനെ: വനീസ വാര്‍ഡ് എന്നാണ് ഈ സ്ത്രീയുടെ പേര്. വീട്ടിലേക്ക് കാബേജ് വാങ്ങാനാണ് വനീസ അന്ന് കടയിലെത്തിയത്. കടയിലെത്തിയപ്പോള്‍ ഒരു വിന്‍ എ സ്പിന്‍ സക്രാച്ച് ഓഫ് ടിക്കറ്റ് കൂടി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോൾ ഇവർ ഞെട്ടി. ഗെയിമിലെ ഏറ്റവും വലിയ തുക ലഭിച്ചത് വനീസക്കാണ്–  2,25,000 ഡോളർ, അതായത് 1.5 കോടി രൂപ. 

സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ലഭിച്ച തുക താന്‍ വിരമിച്ച ശേഷം വിനിയോഗിക്കുമെന്നും  ഡിസ്നി വേള്‍ഡിലേക്ക് ഒരു യാത്ര നടത്താൻ ഉദ്ദേശ്യമുണ്ടെന്നും വനീസ പറയുന്നു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.