ടോയ്‌ലറ്റ് കഴുകാനും ഗ്ലാസ് തുടക്കാനും ഒരേ ടൗവൽ; അതും ഫൈവ്സ്റ്റാർ ഹോട്ടലില്‍: വിഡിയോ

cleaning-expose
SHARE

കാശല്‍പം കൂടുതൽ മുടക്കിയാലും അതിനനുസരിച്ചുള്ള സൗകര്യവും വൃത്തിയുമൊക്കെ വമ്പൻ ഹോട്ടലുകളില്‍ ഉണ്ടാകുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്ന ഈ വിഡിയോ. 

ചൈനയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ് സംഭവം . ജീവനക്കാരി ടോയ്‍ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവൽ. ചൈനയിൽ തന്നെ ഉള്ള ഒരു ബ്ലോഗർ ആണ് വിഡിയോ പുറത്തുവിട്ടത്. വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

MORE IN WORLD
SHOW MORE