വെടിയേറ്റ് വീണത് 'ഇരുതലയുളള മാൻ; വിചിത്രം: അമ്പരപ്പ്

bob-long-hunter
SHARE

വലിയ കൊമ്പുളള ഒരു മാനിനെ വളരെ ദൂരത്തു നിന്ന് പ്രയാസപ്പെട്ടാണ്  ബോബ് ലോങ് എന്ന വേട്ടക്കാരൻ വെടിവെച്ചിട്ടത്. വെടിയേറ്റ മാനിനെ എടുക്കാനായി ബോബ് ഓടിയെത്തിയപ്പോഴാണ് വിചിത്ര കാഴ്ച കണ്ട് അമ്പരന്നത്. വെടിയേറ്റ് വീണത് ഇരുതലയുളള മാൻ. ഞെട്ടിച്ചരിച്ച ബോബ് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഗതി പിടി കിട്ടിയത്. 

മാനിന്റെ കൊമ്പില്‍ചത്ത് അഴുകിപ്പോയ മറ്റൊരു മാനിന്റെ കൊമ്പ് കൂടി ഉണ്ടായിരുന്നു. അഴുകിയ മാനിന്റെ കഴുത്തിനു താഴെയുളള ഭാഗം പൂർണമായി അഴുകി നഷ്ടപ്പെട്ടുപോയി. കൊമ്പുകൾ പരസ്പരം കെട്ടിപ്പിണഞ്ഞ് കിടന്നിരുന്നത് കൊണ്ട് ഒറ്റ നോട്ടത്തിൽ മാനിന്റെ ഇരുതലയെന്ന് തോന്നുകയും ചെയ്യും. 

kentucky-hunter

വനംവകുപ്പ് അധികൃതർ 'ഇരുതലയുളള മാനിന്റെ' ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം കാര്യം അറിഞ്ഞത്. സംഭവം പുറത്തായതോടെ വേട്ടക്കാരനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. മാനിന്റെ കൊമ്പുകൾ എങ്ങനെയായിരിക്കും പരസ്പരം ഉടക്കിയിരിക്കുക എന്നതിനെ കുറിച്ചുളള ചർച്ച സമൂഹമാധ്യമങ്ങളിൽ ഉടലെടുക്കുകയും ചെയ്തു. 

ചത്തുപോയ മാനുകളുടെ ജഡങ്ങളിൽ തങ്ങളുടെ കൊമ്പ് മുട്ടിയുരുമ്മുന്ന രീതി മാനുകൾക്കുണ്ടെന്നും അപ്രകാരം ചെയ്തപ്പോൾ കുരുങ്ങിപ്പോയതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. പരസ്പരം പോരടിച്ചപ്പോൾ കുടുങ്ങിപ്പോയതാകുമെന്നും ഗുരുതരമായി പരിക്കേറ്റ മാൻ ചത്തുപ്പോയതാണെന്നും ചിലർ പറയുന്നു. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും എന്നാൽ ചത്തമാനിന്റെ കൊമ്പിൽ നിന്ന് തന്റെ കൊമ്പ് അഴിച്ചെടുക്കാനാകാതെ ആ ജഡവും പേറി വെടിയേറ്റ മാൻ ജീവിക്കുകയായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍സംഭവിച്ചത് എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

MORE IN WORLD
SHOW MORE