പീഡനത്തിന് ഇരയെ പഴിചാരി; അടിവസ്ത്രം ഉയര്‍ത്തിക്കാട്ടി പാർലമെന്റിൽ എംപിയുടെ രോഷം

ireland-mp
SHARE

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി വേറിട്ട പ്രതിഷേധം നടത്തി അയർലാൻഡ് പാർലമെന്റിൽ വനിതാ എം.പി. പീഡനക്കേസ് പ്രതിയെ വെറുതേ വിട്ടതിലുള്ള രോഷം സഭയിൽ ഉയർത്താനായിരുന്നു ഇൗ നീക്കം. പീഡനസമയത്ത് ഇര ധരിച്ചിരുന്നതിന് സമാനമായ  അടിവസ്ത്രം സഭയിൽ ഉയർത്തിയാണ് വനിതാ എംപി സഭയിൽ പ്രതിഷേധിച്ചത്. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ പ്രതിയെ വെറുതെ വിടാൻ കണ്ടെത്തിയ കാരണങ്ങളാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ റൂത്ത് കോപ്പിംഗർ എന്ന എംപിയെ പ്രകോപിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു പീഡനത്തിനുള്ള കാരണമെന്നായിരുന്നു പ്രതിയുടെ വക്കീൽ വാദിച്ചത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്. ഇതേതുടർന്ന്  പരസ്പര സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണെന്നും ഇതിനെ പീഡനനമായി കാണാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു. 

ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിനിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട്. എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം തനിയ്ക്ക് നിസാരമാണെന്നും റൂത്ത് പറഞ്ഞു. കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അയര്‍ലന്‍ഡില്‍ നടക്കുന്നത്. എം,പിയുടെ പ്രതിഷേധത്തെ പിന്തുണച്ച് സോഷ്യൽ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

MORE IN WORLD
SHOW MORE