സ്രാവ് ആക്രമിച്ചെന്ന് പ്രശസ്ത മോഡൽ; 'മാംസംതീനി' ബാക്‌ടീരിയയെന്ന് കണ്ടെത്തൽ; നടുക്കം

kelly-kohen
SHARE

മെക്സിക്കോയിലെ ന്യൂഓർലിയൻസിലെ പ്രശ്സ്ത മോഡലും മോട്ടിവേഷണൽ സ്പീക്കറുമാണ് 33 കാരിയായ കെല്ലി കൊഹൻ. കരീയറിന്റെയും ജീവിതത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ 2016 മെയിൽ 31 –ാം വയസിൽ അതിഗുരുതരമായ രോഗം കെല്ലിയെ പിടികൂടുന്നത്. കടൽത്തീരത്ത് വച്ച് ഏറ്റ ചെറിയ മുറിവ് അതിമാരകമായ രോഗമായി മാറുകയായിരുന്നു. ഒരു ചെറുസ്രാവ് തന്നെ ആക്രമിച്ചതു പോലെ അനുഭവപ്പെട്ടുവെന്നും ഇടതുകാലിൽ ശക്തമായ വേദന അനുഭവിക്കുന്നതായി കെല്ലി സുഹൃത്തിനോട് പറയുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെ വിദഗ്ദ ചികിത്സയ്ക്കു ശേഷം ചെറുസ്രാവല്ല മാംസം തീനി ബാക്ടീരിയകളാണ് ഈ മാരക രോഗത്തിനു പിന്നിലെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. 

മാംസംതീനി ബാക്ട്‌രീയയുടെ ആക്രമണം എന്ന പേരിൽ വിളിക്കുന്ന Necrotizing Fasciitis എന്ന ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണിതെന്നും ബാക്ടീരിയകളുടെ ആക്രമണം മൂലം കാലുകളിലെ മുറിവുകൾ  കൂടുതൽ മോശമായി മാറുകയായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു.  ബ്ലാക്ടിപ് ഇനത്തിൽപ്പെട്ട ചെറുസ്രാവ് തന്നെ ആക്രമിച്ചുവെന്ന മോഡലിന്റെ വാദം ഡോക്ടർമാർ തളളികളഞ്ഞു. 

ആശുപത്രിയിൽ എത്തിയതിനു ശേഷം കാലുകളിലെ മുറിവ് കൂടുതൽ മോശമായി എന്നും കെല്ലി പറയുന്നു. ബാക്ടീരിയയുടെ ആക്രമണം കാലുകളിലെ കൂടുതൽ ഭാഗങ്ങളിലേയ്ക്ക് പടർന്നിരിന്നുവെന്നും ആശുപത്രിയിൽ എത്തിയ ശേഷം രണ്ട് തരത്തിലുളള ആന്റിബയോട്ടിക്കുകൾ നൽകിയ ശേഷം ഡോക്ടർമാർ തന്നെ ആശുപത്രിയിൽ നിന്ന് പറഞ്ഞ് അയക്കുകയായിരുന്നുവെന്നും കെല്ലി പറയുന്നു. 

രണ്ട് ദിവസങ്ങൾക്ക് ശേഷം അവസ്ഥ മോശമായി. സെല്ലുലയറ്റിസ് എന്ന ചർമരോഗമാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.പിന്നീടാണ് ബാക്ടീരിയ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കെല്ലിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും നിർജീവമായ കോശങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മാംസംതീനികളായ ബാക്ടീരിയകളെ കുറിച്ചോ അവസ്ഥയോ കുറിച്ചോ ഒന്നും അറിയില്ലായിരുന്നുവെന്നും കാലിൽ ബാക്ടീരിയ ബാധിച്ചുവെന്ന് സംശയിച്ച ഭാഗങ്ങളിലെ കോശങ്ങൾ നീക്കം ചെയ്തുവെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നുവെന്നും കെല്ലി പറയുന്നു.

MORE IN WORLD
SHOW MORE