വിശ്വസിച്ചാലും ഇല്ലങ്കിലും ഇത് മനുഷ്യൻ അല്ല; ഇനി വാർത്ത അവതരിപ്പിക്കാനും റോബോട്ട്

ai-news-presenters
SHARE

ഈ വാർത്താവതരകരെ കണ്ടാൽ മനുഷ്യരല്ല എന്ന് പറയാൻ പ്രയാസമാണ്. കാരണം അത്രക്ക് മികവുറ്റ രീതിയിലായിരുന്നു ഇവരുടെ വാർത്താവതരണം. ചൈനയിലെ സിന്‍ഹുവാ ന്യൂസ് ഏജന്‍സിയിലാണ് സംഭവം. നിർമ്മിത ബുദ്ധി ഉപയോഗിച്ചാണ് വാർത്ത അവതരിപ്പിച്ചത്.  ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി സോഗൌവിന്‍റെ സഹകരണത്തോടെ സിന്‍ഹുവാ ന്യൂസ് പുതിയ പരീക്ഷണം നടത്തിയത്. 

മുഖഭാവം കൊണ്ടും, ശബ്ദം കൊണ്ടും മനുഷ്യർ വാര്‍ത്താ അവതാരകനെ പോലെ തന്നെയാണ് കാര്യങ്ങൾ. ലോകത്തിലെ തന്നെ ആദ്യമായിയാണ്  നിർമ്മിത ബുദ്ധിപയോഗിച്ചുള്ള വാര്‍ത്താ അവതാരകരാണ് ചൈനയില്‍ നിന്നുള്ള ഈ റോബോട്ട്. ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യും. അതിലൂടെ യഥാര്‍ത്ഥ വാര്‍ത്താവതാരകരെ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവും കുറയും എന്നതാണ് ഇതിന്‍റെ മേന്മയായി കമ്പനി എടുത്തു പറയുന്നത്. മനുഷ്യന് സാധിക്കാത്ത വേഗത്തില്‍ ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കാന്‍ ഈ റോബോട്ടിന് കഴിയുമെന്നും പറയുന്നു. ചൈനീസ് ഭാഷയായ മാന്‍ഡറിന്‍, ഇംഗ്ലീഷ് ഭാഷകളിലാണ് നിലവില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. 

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിയാണ്  നിർമ്മിത ബുദ്ധിയെ കണക്കുന്നത്. ലോകത്തിലെ വിവിധ മേഖലകളില്‍ നിർമ്മിത ബുദ്ധി ഉപയോഗം വർദ്ധിക്കുന്ന കാലത്താണ് ഈ റോബോട്ട് വാര്‍ത്താ അവതാരകന്‍ എത്തുന്നത്‍. മനുഷ്യന് ചെയ്യാവുന്ന എല്ലാ ജോലിയും നിർമ്മിത ബുദ്ധി വഴി ചെയ്യാമെന്നത് മനുഷ്യരുടെ ജോലി സാധ്യത കുറക്കുമോ എന്ന് ആശങ്കയുള്ളതായി നേരത്തേ തന്നെ വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാൽ മനുഷ്യരുടെ ജോലി സാധ്യത കുറയുകയില്ല മറിച്ച് സാങ്കേതിക വിദ്യ വളരുമ്പോള്‍ പുതിയ ജോലി സാധ്യത ഉണ്ടാവുകയാണെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.